കളിക്കളത്തിന് പുറമെയും ഹീറോയായി മൊഹമ്മദ് ഷമി , കാറപകടത്തിൽ പെട്ടവർക്ക് രക്ഷകനായി ഇന്ത്യൻ പേസ് ബൗളർ | Mohammad Shami

ക്രിക്കറ്റിൽ മാത്രമല്ല ജീവിതത്തിലും ഹീറോയായി മുഹമ്മദ് ഷാമി. ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യക്കായി വളരെ മികച്ച പ്രകടനങ്ങളായിരുന്നു മുഹമ്മദ് ഷാമി പുറത്തെടുത്തത്. ഇതിനുശേഷം ഇപ്പോൾ ജീവിതത്തിലും വലിയ ഹീറോയായി മാറിയിരിക്കുകയാണ് മുഹമ്മദ് ഷാമി.

കാർ അപകടത്തിൽ പരിക്കേറ്റവരുടെ ജീവൻ രക്ഷിച്ചു കൊണ്ടാണ് മുഹമ്മദ് ഷാമി വാർത്തകളിൽ ഇടം നേടിയത്. നൈനിറ്റാലിലൂടെ യാത്ര ചെയ്യുകയായിരുന്ന ഷാമി, തന്റെ മുൻപിൽ പോകുന്ന കാർ അപകടത്തിൽ പെടുന്നത് കാണുകയും കാറിലുണ്ടായിരുന്ന ആളുകളെ രക്ഷിക്കുകയുമാണ് ചെയ്തത്. ഈ പ്രവർത്തിയ്ക്ക് ശേഷം ഷാമിയ്ക്ക് വിലയ രീതിയിലുള്ള പ്രശംസയാണ് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ലഭിച്ചിരിക്കുന്നത്.

നൈനിറ്റാലിൻ ഷാമിയുടെ കാറിന് മുൻപിൽ പോയ വാഹനം നിയന്ത്രണം തെറ്റി മറിഞ്ഞു കിടക്കുന്നതായിരുന്നു മുഹമ്മദ് ഷാമി കണ്ടത്. ഇത് കണ്ട ഷാമി പെട്ടെന്ന് തന്നെ സംഭവസ്ഥലത്ത് ഇറങ്ങുകയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തു. കാർ നിർത്തി പുറത്തിറങ്ങിയ മുഹമ്മദ് ഷാമി സമീപത്തുള്ള ആളുകളുടെ സഹായത്തോടു കൂടിയാണ് അപകടത്തിൽ പെട്ടവരെ രക്ഷിച്ചത്. അപകടത്തിൽ പരിക്കേറ്റ മുഴുവൻ പേരെയും സുരക്ഷിതരായി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഷാമി തനിക്കാവും വിധം സഹായങ്ങൾ ചെയ്തു.

തന്റെ കാറിന് മുൻപിൽ നടന്ന അപകടത്തെപ്പറ്റി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷാമി കുറിച്ചിരുന്നു. കാറിൽ ഉണ്ടായിരുന്നയാൾ ഭാഗ്യവാനാണെന്നും, അയാൾക്ക് ദൈവം രണ്ടാം ജന്മം നൽകിയതാണെന്നുമാണ് മുഹമ്മദ് ഷാമി കുറിച്ചത്.തന്റെ കാറിന് മുന്നിലാണ് അപകടം നടന്നതെന്നും അപകടത്തിൽ പരിക്കേറ്റയാളെ കൃത്യമായി രക്ഷിക്കാൻ സാധിച്ചു എന്നുമാണ് മുഹമ്മദ് ഷാമി പറഞ്ഞത്.

ഈ ലോകകപ്പിൽ ഇന്ത്യൻ ടീമിനായി വളരെ മികച്ച ബോളിംഗ് പ്രകടനമായിരുന്നു ഷാമി പുറത്തെടുത്തത്. 7 ലോകകപ്പ് മത്സരങ്ങൾ കളിച്ച ഷാമി 24 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ് മുഹമ്മദ് ഷാമി ഫിനിഷ് ചെയ്തത്. ഈ ലോകകപ്പിൽ മൂന്ന് തവണയാണ് ഷാമി 5 വിക്കറ്റ് നേട്ടം കൊയ്തത്.

5/5 - (1 vote)