‘ഇത് ശരിയല്ല’ : മുംബൈ ഇന്ത്യൻസിലേക്കുള്ള ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവിനെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര | Hardik Pandya

സസ്പെൻസ് നിറഞ്ഞ ഊഹാപോഹങ്ങൾക്ക് ശേഷം ഐപിഎൽ 2024 ലേലത്തിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസ് അവരുടെ ക്യാപ്റ്റനും സ്റ്റാർ ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസിലേക്ക് ട്രേഡ് ചെയ്തിരിക്കുകയാണ്. എന്നാൽ പാണ്ഡ്യ ഇന്ത്യയുടെ ടി20 ക്യാപ്റ്റനാണെന്നും മുംബൈയെ നയിക്കാത്തത് ശരിയല്ലെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര പറഞ്ഞു.

“ക്യാപ്റ്റനാകാൻ ആഗ്രഹിച്ചതിനാലാണ് ഹർദിക് മുംബൈ വിട്ടത്, അദ്ദേഹം ഗുജറാത്തിൽ പോവുകയും ഇന്ത്യൻ ക്യാപ്റ്റനായി മാറുകയും ചെയ്തു.ഹർദിക് ഇപ്പോൾ ഒരു ഫ്രാഞ്ചൈസി ക്യാപ്റ്റനായിരിക്കില്ല, പക്ഷേ അദ്ദേഹത്തിന് ഇപ്പോഴും ഇന്ത്യയുടെ ക്യാപ്റ്റനാകാൻ ആഗ്രഹമുണ്ട് – അത് ശരിയല്ല, ”ആകാഷ് ചോപ്ര തന്റെ YouTube ഷോയിൽ പറഞ്ഞു.” ഹർദിക് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനല്ല, ടി20 ലോകകപ്പിൽ ഇന്ത്യയുടെ ക്യാപ്റ്റനാണ്. ഇത് ശരിയല്ല”അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ‌പി‌എൽ 2024 ൽ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിനെ നയിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ രോഹിത് ശർമ്മയുടെ നായകസ്ഥാനം മാറ്റാനുള്ള സാധ്യത കാണുന്നില്ല.2022ലെ ഐപിഎൽ ട്രോഫി ഉൾപ്പെടെ രണ്ട് തുടർച്ചയായ ഫൈനലുകളിലേക്ക് ഗുജറാത്ത് ടൈറ്റൻസിനെ നയിച്ച പാണ്ഡ്യ നാല് വർഷത്തിന് ശേഷം തന്റെ മുൻ ഫ്രാഞ്ചൈസിയിലേക്ക് തിരിച്ചെത്തും.

പാണ്ഡ്യയുടെ മടങ്ങിവരവ് സുഗമമാക്കുന്നതിന് മുംബൈ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ 17.5 കോടിക്ക് ആർസിബിക്ക് വിട്ടുകൊടുത്തു.ഇപ്പോൾ കണങ്കാലിന് പരിക്കേറ്റ് സുഖം പ്രാപിക്കുന്ന പാണ്ഡ്യ, ഐപിഎൽ 2024 സീസണിൽ തന്റെ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്‌ക്കുമെതിരായ ഇന്ത്യയുടെ ടി20 പരമ്പരയിൽ നിന്ന് അദ്ദേഹം പുറത്തായി.ജനുവരിയിൽ ഇംഗ്ലണ്ടിനെതിരായ ഹോം ടെസ്റ്റ് പരമ്പരയിലും ഉണ്ടാവാനുള്ള സാധ്യതയില്ല.

Rate this post