ലോകകപ്പിൽ ഇന്ത്യ ഒരു മത്സരവും തോൽക്കാതെ കിരീടം നേടുമെന്ന് മുഹമ്മദ് യൂസഫ് |World Cup 2023

സ്വന്തം മണ്ണിൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യൻ തോൽവിയറിയാതെ നിൽക്കുമെന്ന് കരുതുന്നതിനാൽ 2023 ലോകകപ്പ് നേടാനുള്ള ഉറച്ച ഫേവറിറ്റുകളാനിന്നും മുൻ പാകിസ്ഥാൻ ബാറ്റർ മുഹമ്മദ് യൂസഫ് അഭിപ്രയപെട്ടു.ഞായറാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 243 റൺസിന് പരാജയപ്പെടുത്തി.

ലീഗ് ഘട്ടത്തിൽ ഇതുവരെ എട്ട് മത്സരങ്ങളും ജയിച്ച രോഹിത് ശർമ്മയുടെ ടീം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു.“മത്സരത്തിന് മുമ്പ്, രണ്ട് മുൻനിര ടീമുകൾ തമ്മിലുള്ള അടുത്ത മത്സരം ആണെന്ന് കരുതി . എന്നാൽ ഈ മത്സരത്തിന് ശേഷം ഒരു ടീം മാത്രമാണ് ടൂർണമെന്റിൽ മുന്നിലുള്ളത്.ഇന്ത്യ ഫേവറിറ്റുകളാണ് കാരണം അവർക്ക് മുൻനിര ബാറ്റർമാരുള്ളതുകൊണ്ടാണ്. ബൗളിങ്ങും അവരുടെ ഫീൽഡിംഗും മികച്ചതാണ്, അവർ ഒരു യൂണിറ്റായാണ് കളിക്കുന്നത്, ”യൂസഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ലോകകപ്പിൽ ഉടനീളം ഉചിതമായ പദ്ധതികൾ തയ്യാറാക്കി എതിരാളികളിൽ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യൻ ടീമിനെ സഹായിച്ചതിന് ക്യാപ്റ്റൻ രോഹിത് ശർമ്മയെയും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിനെയും യൂസഫ് അഭിനന്ദിച്ചു.ഇന്ത്യയുടെ വിജയത്തിൽ നിന്ന് തടയാൻ ‘നിർഭാഗ്യ’ത്തിന് മാത്രമേ കഴിയൂ എന്ന് പാക്കിസ്ഥാന്റെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളായ യൂസഫ് പറഞ്ഞു.

“ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, പരിശ്രമവും കഠിനാധ്വാനവും കാണിക്കുന്നു. രാഹുൽ ദ്രാവിഡിന്റെ സംഭാവനകളും ആരും മറക്കരുത്. ദ്രാവിഡ് ടീമിനെ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിച്ചു. ടീമിനെ മുഴുവൻ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്നത് ദ്രാവിഡും രോഹിത് ശർമ്മയും തമ്മിലുള്ള മികച്ച കെമിസ്ട്രി കൊണ്ടാണ് ” അദ്ദേഹം കൂട്ടിച്ചേർത്തു.

”ടൂർണമെന്റിൽ ഇന്ത്യ ഒരു മത്സരവും തോൽക്കുമെന്ന് ഞാൻ കരുതുന്നില്ല. അവർക്ക് തോൽക്കാൻ നിർഭാഗ്യം വേണം.അവരുടെ ടീമിൽ ഒരു ദൗർബല്യവുമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യ, പ്രോട്ടീസിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസെന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി. പിന്നീട്, രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തുകയും എതിരാളികളെ 27.1 ഓവറിൽ 83 റൺസിന് പുറത്താക്കുകയും ചെയ്തു.നവംബർ 12 ഞായറാഴ്ച ബാംഗ്ലൂരിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നെതർലാൻഡ്സിനെതിരെയാണ് ഇന്ത്യയുടെ അവസാനത്തേ ലീഗ് മത്സരം.

Rate this post