ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിന്റെ രഹസ്യം തുറന്ന് പറഞ്ഞ് മുഹമ്മദ് സിറാജ് |World Cup 2023 |Mohammed Siraj 

2023ലെ ലോകകപ്പ് ഇന്ത്യക്ക് ഉയർത്താൻ കഴിയുമെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ശുഭാപ്തി വിസ്വാസം പ്രകടിപ്പിച്ചു.ഇന്ത്യൻ ടീമിന്റെ ഐക്യം ഒരു പ്രത്യേകതയാണെന്നും അംഗങ്ങൾ പരസ്പരം കുടുംബത്തെപ്പോലെയാണ് പെരുമാറുന്നതെന്നും സിറാജ് പറഞ്ഞു.

2023 ലെ ഏകദിന ലോകകപ്പിൽ നെതർലാൻഡിനെതിരായ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിന് മുന്നോടിയായി സ്റ്റാർ സ്‌പോർട്‌സ് വീഡിയോയിലൂടെ സംസാരിച്ച സിറാജ് നിലവിലെ ലോകകപ്പിൽ കളിക്കാർക്ക് ടീം മാനേജ്‌മെന്റ് വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് പറഞ്ഞു.”ഇപ്പോൾ നിങ്ങൾ ടീമിന്റെ അന്തരീക്ഷം കാണുകയാണെങ്കിൽ, എല്ലാവരും പരസ്പരം കാണുകയും പരസ്പരം സംസാരിക്കുകയും ചെയ്യുന്നു, ഡ്രസ്സിംഗ് റൂമിനുള്ളിൽ ശക്തമായ ഐക്യം പ്രകടമാണ്. ഇന്ത്യൻ ടീം ഒരു കുടുംബം പോലെയാണ്,” മുഹമ്മദ് സിറാജ് സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

“ഞങ്ങളുടെ എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെയാണ്,ഇന്ത്യയ്‌ക്കായി ലോകകപ്പ് നേടണം. ടീം മാനേജ്‌മെന്റ് എല്ലാവരുടെയും അഭിപ്രായം തേടുകയാണ്, ഓരോ കളിക്കാരനും അർഹമായ പ്രാധാന്യം നൽകുന്നുണ്ട്.അതേ അന്തരീക്ഷം നിലനിർത്തിയാൽ ലോകകപ്പ് ട്രോഫി ഉയർത്താനുള്ള ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് ഞങ്ങൾക്കറിയാം, ”അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ലോകകപ്പിൽ തോൽവി അറിയാത്ത ഏക ടീമാണ് ഇന്ത്യ.ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ഇന്ത്യയുടെ അവസാന വിജയം.ടൂർണമെന്റിൽ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കുമൊപ്പം സിറാജ് തന്നെ തകർപ്പൻ കൂട്ടുകേട്ടാണ് ഉണ്ടാക്കിയത്.നിലവിലെ ഇന്ത്യൻ ബൗളിംഗ് ആക്രമണത്തെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബൗളിംഗ് അറ്റാക്കെന്നാണ് പലരും വിശേഷിപ്പിക്കുന്നത്.

നവംബർ 12 ന് ബംഗളൂരുവിൽ നെതർലാൻഡിനെതിരെയാണ് ഇന്ത്യ തങ്ങളുടെ അവസാന ഗ്രൂപ്പ്-സ്റ്റേജ് മത്സരം കളിക്കുന്നത്, തുടർന്ന് വാങ്കഡെയിൽ നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിൽ ന്യൂസിലൻഡിനെ നേരിടാൻ സാധ്യതയുണ്ട്.2019 മുതൽ ഐസിസി ടൂർണമെന്റിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് മികച്ച റെക്കോർഡ് ഇല്ല, നവംബർ 15 ന് മുംബൈയിൽ കിവിസിനെ നേരിടുകയാണെങ്കിൽ അത് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

Rate this post