വിരാട് കോഹ്‌ലിയുടെയുടെ പേരിലുള്ള ടി 20 റെക്കോർഡ് ലക്ഷ്യമിട്ട് റുതുരാജ് ഗെയ്‌ക്‌വാദ് ഇന്നിറങ്ങും | Ruturaj Gaikwad

ഇന്ത്യയുടെ വളർന്നുവരുന്ന ബാറ്റർ റുതുരാജ് ഗെയ്‌ക്‌വാദ് വിരാട് കോഹ്‌ലിയുടെ ഒരു പ്രധാന ടി20 റെക്കോർഡ് തകർക്കാനുള്ള ഒരുക്കത്തിലാണ്.ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന് ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും.

പരമ്പരയിൽ ഇന്ത്യ 3 -1 ന് മുന്നിട്ട് നിൽക്കുകയാണ്.ഓസ്‌ട്രേലിയൻ പരമ്പരയിലെ നാല് മത്സരങ്ങളിൽ നിന്ന് 213 റൺസ് നേടിയ റുതുരാജ് ഗെയ്‌ക്‌വാദ് കോലിയുടെ റെക്കോർഡ് മറികടക്കാനുള്ള ഒരുക്കത്തിലാണ്.ടി20 പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് വിരാട് കോലിയുടെ പേരിലാണ്.2021 ൽ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ മുൻ ഇന്ത്യൻ നായകൻ 231 റൺസ് നേടിയിരുന്നു.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയൻ പരമ്പരയിലെ നാല് മത്സരങ്ങളിൽ നിന്ന് 213 റൺസ് നേടിയ ഗെയ്‌ക്‌വാദിന് ഡൽഹിയിൽ പിറന്ന ബാറ്ററെ മറികടക്കാൻ 19 റൺസ് കൂടി മതി.ഒരു ട്വന്റി 20 ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ റെക്കോർഡ് വിരാട് സ്വന്തമാക്കിയപ്പോൾ, കെ എൽ രാഹുലാണ് രണ്ടാം സ്ഥാനത്ത്. 2020ൽ ന്യൂസിലൻഡിനെതിരായ അഞ്ച് ടി20 മത്സരങ്ങളിൽ നിന്നായി 224 റൺസാണ് രാഹുൽ നേടിയത്.ടി20 പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടിക ഇതാ.

വിരാട് കോലി – 231
കെഎൽ രാഹുൽ – 224
റുതുരാജ് ഗെയ്ക്വാദ് – 213

Rate this post