‘രഞ്ജി ട്രോഫിയിൽ അദ്ദേഹത്തിന് 50 ശരാശരിയാണെന്ന് മറക്കരുത്’: റിങ്കു സിംഗിനെ പ്രശംസിച്ച് ആശിഷ് നെഹ്‌റ | Rinku Singh

ഇന്ത്യൻ ടീം മാനേജ്‌മെന്റ് ഭാവിയിലേക്ക് നോക്കുകയാണ്, പ്രായമായ സൂപ്പർ താരങ്ങൾക്ക് പകരക്കാരെ കണ്ടെത്തി മികച്ചൊരു ടീം വാർത്തെടുക്കാനുള്ള ശ്രമത്തിലാണ്.ധാരാളം യുവാക്കൾക്കും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന കളിക്കാർക്കും ധാരാളം അവസരങ്ങളാണ് ഇപ്പോൾ കിട്ടികൊണ്ടിരിക്കുന്നത്.

ഇവരിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് റിങ്കു സിംഗ്.തന്റെ ശ്രദ്ധേയമായ ഫിനിഷിംഗ് കഴിവുകളാൽ മതിപ്പുളവാക്കുന്നത് തുടരുകയാണ് യുവ താരം. ഓസ്‌ട്രേലിയയ്‌ക്കെതിരെ റായ്പൂരിൽ നടന്ന 4-ാം ടി 20 മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് റിങ്കു പുറത്തെടുത്തത്.29 പന്തിൽ 46 റൺസ് അടിച്ച് ഇന്ത്യയെ 174/9 എന്ന മാച്ച് വിന്നിംഗ് സ്‌കോറിലേക്ക് നയിക്കുകായും ചെയ്തു.26-കാരനെ ടി20 ക്ക് പുറമെ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന ടീമിലേക്കും തെരഞ്ഞെടുത്തിട്ടുണ്ട്.

ടി20യിലെ തന്റെ ബാറ്റിംഗിന്റെ പേരിലാണ് റിങ്കു കൂടുതൽ അറിയപ്പെടുന്നതെന്നും എന്നാൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 57.82 ശരാശരിയാണ് റിങ്കുവിനുള്ളതെന്നും മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്‌റ എല്ലാവരേയും ഓർമ്മിപ്പിച്ചു.”ടി20 കാരണം ആളുകൾക്ക് റിങ്കു സിങ്ങിനെ അറിയാം, പക്ഷേ രഞ്ജി ട്രോഫിയിലും അദ്ദേഹം ശരാശരി 50 റൺസ് ശരാശരിയാണെന്ന് മറക്കരുത്,” നെഹ്‌റ ജിയോസിനിമയിൽ പറഞ്ഞു.

“അവനെ ഏകദിന ടീമിലേക്കും വിളിച്ചിട്ടുണ്ട്. സെലക്ടർമാർ എന്തെങ്കിലും കണ്ടിരിക്കണം. കഴിഞ്ഞ മത്സരത്തിൽ നേരത്തെ ബാറ്റ് ചെയ്യാനിറങ്ങി. ഡെത്ത് ഓവറുകളിൽ അദ്ദേഹം ബാറ്റ് ചെയ്യുന്നത് നമ്മൾ ഒരുപാട് തവണ കണ്ടിട്ടുണ്ട്, എന്നാൽ ഈ മത്സരത്തിൽ അദ്ദേഹം കളിച്ച രീതി അഭിനന്ദനം അർഹിക്കുന്നു. ടീമിന് ആവശ്യമുള്ള രീതിയിൽ അദ്ദേഹം ബാറ്റ് ചെയ്തു. ഒരു ഘട്ടത്തിൽ, അവർക്ക് 190 റൺസ് നേടാനാകുമെന്ന് തോന്നി.എന്നാൽ ആ ഘട്ടത്തിൽ ഇന്ത്യയ്ക്ക് റിങ്കുവിനെ നഷ്ടപെട്ടു.

റിങ്കു നിന്നില്ലെങ്കിൽ 160 റൺസ് നേടുന്നതും ഒരു വെല്ലുവിളിയായി മാറുമായിരുന്നു” നെഹ്റ പറഞ്ഞു.” റിങ്കുവിനെ 50 ഓവർ ഫോർമാറ്റിൽ തിരഞ്ഞെടുത്തുവെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്ലസ് ആണ്, ഇന്ന്, അദ്ദേഹത്തിന് നേരത്തെ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചു, (അവന് ദീർഘനേരം ബാറ്റ് ചെയ്യാൻ കഴിയുമെന്ന്) അദ്ദേഹം കാണിച്ചു” നെഹ്റ കൂട്ടിച്ചേർത്തു.

Rate this post