‘രോഹിത് ശർമ്മയെ ഇന്ന് കാണുന്ന രോഹിത് ശർമ്മയാക്കിയത് എംഎസ് ധോണിയാണ് ‘: ഗൗതം ഗംഭീർ
രോഹിത് ശർമ്മയുടെ കരിയറിലേ വളർച്ചക്ക് കാരണക്കാക്കരൻ എംഎസ് ധോണിയാണെന്ന് ഗൗതം ഗംഭീർ.കൊളംബോയിൽ ചൊവ്വാഴ്ച കൊളംബോയിൽ നടന്ന ഏഷ്യാ കപ്പിലെ സൂപ്പർ 4 റൗണ്ട് മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ 48 പന്തിൽ 53 റൺസ് നേടിയ രോഹിത് ശർമ്മ ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് കടക്കുന്ന ആറാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനും മൊത്തത്തിൽ 15-ാമത്തെ ബാറ്റ്‌സ്മാനും ആയി.
കസുൻ രജിതക്കെതിരെ നേടിയ സിക്സറിലൂടെയാണ് രോഹിത് ശർമ ഈ നാഴികക്കല്ലിൽ എത്തിച്ചത്.രോഹിത് ശർമ്മയുടെ കരിയർ വളരെ സാവധാനത്തിൽ ആരംഭിച്ചു.ഏകദിനത്തിൽ 2000 റൺസ് നേടുന്ന ഏറ്റവും വേഗത കുറഞ്ഞ നാലാമത്തെ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം, എന്നാൽ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വേഗതയേറിയ താരമായി അദ്ദേഹം മാറി.രോഹിത്തിന്റെ കരിയറിലെ ഈ വഴിത്തിരിവ് സാധ്യമാക്കിയത് എം എസ് ധോണിയാണ്.
കരിയറിലെ ആദ്യ ആറ് വർഷങ്ങളിൽ രോഹിത് ശർമ്മയുടെ പോരാട്ടത്തിൽ എംഎസ് ധോണി പിന്തുണച്ചു. 2013 ചാമ്പ്യൻസ് ട്രോഫിയിൽ ബാറ്റിംഗ് ഓപ്പൺ ചെയ്യാൻ ധോണി രോഹിതിനോട് ആവശ്യപ്പെടുകയും അത് രോഹിത് ശർമ്മയെ മാറ്റിമറിക്കുകയും ചെയ്തു.”രോഹിതിന്റെ വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ പല ക്യാപ്റ്റൻമാരും രോഹിത്തിനെ കൈവിടുമായിരുന്നെങ്കിലും, രോഹിത്തിന്റെ കഴിവും ശക്തിയും അറിഞ്ഞുകൊണ്ട് എംഎസ് ധോണി പിന്തുണച്ചു.എംഎസ് ധോണി കാരണം രോഹിത് ശർമ്മ ഇന്ന് രോഹിത് ശർമ്മയാണ്. അദ്ദേഹത്തിന്റെ പ്രാരംഭ പോരാട്ട ഘട്ടത്തിൽ എംഎസ് അദ്ദേഹത്തെ തുടർച്ചയായി പിന്തുണച്ചു”IND vs SL മത്സരത്തിലെ മഴ ഇടവേളയിൽ സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിക്കവെ ഗൗതം ഗംഭീർ പറഞ്ഞു.
Gautam Gambhir credits MS Dhoni for the success of Rohit Sharma pic.twitter.com/TNuPCMgARD
— RVCJ Media (@RVCJ_FB) September 12, 2023
ഗൗതം ഗംഭീറിന് എംഎസ് ധോണിയുമായി എന്തെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസമുണ്ടെന്ന് ചില ആരാധകർ കരുതുന്നുണ്ടെങ്കിലും, രോഹിത് ശർമ്മയുടെ വിജയത്തിന് എംഎസ് ധോണിയെ ക്രെഡിറ്റ് ചെയ്ത ഗംഭീറിന്റെ ഈ പ്രസ്താവന അത് തെറ്റാണെന്ന് തെളിയിച്ചു.രോഹിത് ശർമ്മ തന്റെ 241-ാം ഏകദിന ഇന്നിംഗ്സിലാണ് 10,000 ഏകദിന റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടത്. ഏറ്റവും വേഗത്തിൽ അങ്ങനെ ചെയ്യുന്ന രണ്ടാമത്തെയാളാണ് അദ്ദേഹം.