പ്ലെയർ ഓഫ് ദി സീരീസായി ആർ അശ്വിനെ തെരഞ്ഞെടുക്കണമായിരുന്നു : സഹീർ ഖാൻ
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനമാണ് അശ്വിൻ പുറത്തെടുത്തത്. അശ്വിന്റെ അസാധാരണമായ ബൗളിംഗ് കഴിവുകൾ ഇന്ത്യയെ 1-0 ന് പരമ്പര വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച പത്ത് വിക്കറ്റ് നേട്ടം ഉൾപ്പെടെ ആകെ 15 വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തി.
പന്തിൽ തിളങ്ങുക മാത്രമല്ല, അർധസെഞ്ചുറി നേടിക്കൊണ്ട് ബാറ്റിലും അദ്ദേഹം ഗണ്യമായ സംഭാവന നൽകി. വെസ്റ്റ് ഇൻഡീസിനെതിരായ അടുത്തിടെ സമാപിച്ച ടെസ്റ്റ് പരമ്പരയിൽ ഓൾറൗണ്ടറെ പ്ലെയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർ ഖാൻ പറഞ്ഞു. ” അശ്വിൻ ആദ്യ ടെസ്റ്റിൽ പത്തു വിക്കറ്റ് നേടി ,മൊത്തം 15 വിക്കറ്റുകൾ നേടി, ഒരു ഫിഫ്റ്റിയും നേടി. അദ്ദേഹത്തിന് ഒരു മികച്ച പരമ്പര ഉണ്ടായിരുന്നു.വിരാട്, രോഹിത്, യശസ്വി എന്നിവർ റൺസ് നേടിയെങ്കിലും, ഇന്ത്യയെ ഒരു ഫലം നേടാൻ സഹായിച്ച പ്രധാന വ്യക്തി അശ്വിൻ ആയിരുന്നു.എന്റെ മാൻ ഓഫ് ദി സീരീസ് അശ്വിൻ ആകുമായിരുന്നു” ജിയോ സിനിമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സഹീർ ഖാൻ അശ്വിനെ അഭിനന്ദിച്ചത്.
ഡൊമിനിക്കയിലെ വിൻഡ്‌സർ പാർക്കിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ 12 വിക്കറ്റ് വീഴ്ത്തിയ അശ്വിൻ വെസ്റ്റ് ഇൻഡീസിനെ ഇന്നിംഗ്‌സിനും 141 റൺസിനും പരാജയപ്പെടുതുന്നതിൽ നിർണായകമായി. ആദ്യ ഇന്നിങ്സിൽ 71 റൺസ് വിട്ടുകൊടുത്ത് 7 വിക്കറ്റ് നേടിയ അശ്വിൻ രണ്ടാം ടെസ്റ്റിൽ മൂന്ന് വിക്കറ്റ് വീഴ്ത്തുകയും 78 പന്തിൽ എട്ട് ഫോറുകളുടെ സഹായത്തോടെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിൽ പുറത്താകാതെ 56 റൺസും നേടി.ലോകത്തെ മികച്ച സ്പിന്നർമാരിൽ ഒരാളെന്ന പദവി അശ്വിൻ ഉറപ്പിക്കുന്നതാണ് പരമ്പരയിലെ പ്രകടനം.
R Ashwin at his finest! #WIvIND pic.twitter.com/zt2cLcOEqq
— CBTF Speed News (@cbtfspeednews) July 23, 2023
തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്താനും ബാറ്റിൽ സംഭാവന നൽകാനുമുള്ള കഴിവ് അദ്ദേഹത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വിലപ്പെട്ട സമ്പത്താക്കി മാറ്റുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ പ്രകടനം അദ്ദേഹത്തിന്റെ കഴിവിന്റെയും അർപ്പണബോധത്തിന്റെയും തെളിവാണ്.