‘മറ്റൊരു ടീമിനും ചെയ്യാൻ സാധിക്കാത്ത കാര്യം ‘ : മെസ്സിയുടെയും മയാമിയുടെയും വിജയകുതിപ്പ് നാഷ്‌വില്ലെ അവസാനിപ്പിച്ചപ്പോൾ |Lionel Messi

ലയണൽ മെസ്സി ഇന്റർ മിയാമിയിൽ ചേർന്നതിന് ശേഷം മറ്റൊരു ടീമും ചെയ്യാൻ സാധിക്കാത്ത കാര്യം നാഷ്‌വില്ലെ ഇന്ന് ചെയ്തിരിക്കുകയാണ്.സൂപ്പർതാരത്തെ തടയുക എന്ന ദൗത്യമാണ് അവർ ചെയ്തത്.കഴിഞ്ഞയാഴ്ച നടന്ന യു.എസ് ഓപ്പൺ കപ്പ് സെമിയിൽ മെസ്സിയെ ഗോൾ നേടുന്നതിൽ നിന്ന് തടയുന്ന ആദ്യ ടീമായി എഫ്‌സി സിൻസിനാറ്റി മാറിയിരുന്നു.

എന്നാൽ എക്‌സ്‌ട്രാ ടൈമിന് ശേഷം 3-3ന് സമനില വഴങ്ങിയതിനെ തുടർന്ന് പെനാൽറ്റിയിൽ മായാമി വിജയിച്ചപ്പോൾ 36-കാരൻ രണ്ട് തവണ അസിസ്റ്റ് ചെയ്തു. മിയാമിയിൽ ചേർന്നതിന് ശേഷം ഒമ്പത് മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയിട്ടുണ്ട്.അമേരിക്കയിൽ താൻ നേരിട്ട എല്ലാ എതിരാളികൾക്കെതിരെയും ഗോളോ അസ്സിസ്റ്റോ നേടാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. മേജർ ലീഗ് സോക്കറിൽ ഇന്ന് നടന്ന മത്സരത്തിൽ നാഷ്‌വില്ലെ മയാമിയെ ഗോൾ രഹിത സമനിലയിൽ തളച്ചതോടെ മെസ്സി വന്നതിന് ശേഷം ആദ്യമായി അവർ ഒരു മത്സരത്തിൽ ജയിക്കാതെ പോയിരിക്കുകയാണ്.

മെസ്സിക്ക് ഗോളോ അസ്സിസ്റ്റോ ചെയ്യാൻ സാധികാത്ത മത്സരം കൂടിയായിരുന്നു ഇത്.DRV PNK സ്റ്റേഡിയത്തിൽ `മയാമിക്കും മെസ്സിക്കും നിരാശാജനകമായ രാത്രി ആയിരുന്നു.തുടർച്ചായി മത്സരങ്ങൾ കളിച്ചതിന്റെ ക്ഷീണം മെസ്സിയിൽ കാണാമായിരുന്നു.നാഷ്‌വില്ലെയ്‌ക്കെതിരെ അർജന്റീനിയൻ താരത്തിന് ആ അധിക മുന്നേറ്റം നഷ്ടമാകുകയും ആദ്യമായി ആധിപത്യം സ്ഥാപിക്കാൻ കഴിയാതെ വരികയും ചെയ്തു.മത്സരത്തിൽ പലപ്പോഴും മെസ്സി സ്കോർ ചെയ്യാൻ പോവുമെന്ന് തോന്നിയെങ്കിലും അവസരങ്ങൾ മുതലാക്കാൻ സാധിച്ചില്ല. മെസ്സി ഒരുക്കിക്കൊടുത്ത അവസരങ്ങളും സഛ് താരങ്ങൾ നഷ്ടപ്പെടുത്തി.

20 യാർഡിൽ നിന്ന് ഫ്രീകിക്ക് മയാമിക്ക് ലഭിച്ചു.ക്രൂസ് അസുലിനെതിരെ മിയാമിക്ക് വേണ്ടി തന്റെ അരങ്ങേറ്റ ഗോൾ പുനഃസൃഷ്ടിക്കാൻ പോകുകയാണോ എന്ന് ആശ്ചര്യപ്പെട്ട് മെസ്സി പന്തിന് പിന്നിൽ നിന്നപ്പോൾ സ്റ്റേഡിയം മുഴുവൻ ശ്വാസമടക്കി നിന്നു.എന്നാൽ ഷോട്ട് ദുർബലവും കീപ്പർക്ക് സുഖകരവുമായിരുന്നു, ഉത്തരങ്ങൾക്കായി മെസ്സി ആകാശത്തേക്ക് നോക്കി.ലീഗ കപ്പിലെ തോൽ‌വിയിൽ നിന്നും പാഠം ഉൾകൊണ്ട വന്ന നാഷ്‌വില്ലെ മെസ്സിയെ പിടിച്ചുകെട്ടിയതോടെ മത്സരം സമനിലയിലാക്കി.

Rate this post