‘വിരാട് കോഹ്‌ലി ഒരു മികച്ച മനുഷ്യനും മികച്ച കളിക്കാരനുമാണ്’: നവീൻ-ഉൾ-ഹഖ് |Naveen-ul-Haq |Virat Kohli

ലോകകപ്പില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആരാധകശ്രദ്ധ മുഴുവന്‍ രണ്ട് താരങ്ങളിലേക്കായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയും അഫ്ഗാന്‍ ബൗളര്‍ നവീന്‍ ഉള്‍ ഹഖും പരസ്പരം ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയാണ് ഈ മത്സരത്തെ സവിശേഷമാക്കിയത്.ഐ.പി.എല്ലിനിടെ ഇരുവരും ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയതും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഐപിഎല്ലിലെ അനിഷ്ട സംഭവങ്ങളുടെ പേരില്‍ വിവാദ നായകർ കൂടിയായ ഇരുവരും ഇന്നലെ ഏറ്റുമുട്ടിയപ്പോൾ ഗ്രൗണ്ടിൽ കണ്ടത് മറ്റൊരു കാഴ്ച.അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നവീന്‍ ബാറ്റ് ചെയ്യാന്‍ എത്തിയപ്പോഴും, പിന്നീട് പന്തെറിയാന്‍ എത്തിയപ്പോള്‍ ആരാധകര്‍ വിരാട് കോലിക്ക് വേണ്ടി ആര്‍പ്പുവിളിച്ചിരുന്നു. കോലി എന്ന ചാന്റാണ് ആരാധകര്‍ മുഴക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാൻ അഫ്‌ഘാൻ ടീമിനായി പത്താം നമ്പറിൽ നവീൻ എത്തിയിരുന്നു. പക്ഷെ കാണികൾ അടക്കം നവീനെ ആക്ഷേപിക്കുന്ന തരത്തിൽ പെരുമാറി. ശേഷം മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ എത്തിയ വിരാട് കോഹ്ലിക്ക് എതിരെ നവീൻ ബൗൾ ചെയ്യാൻ എത്തി.

നവീനെ ശ്രദ്ധയോടെ കോഹ്ലി നേരിട്ടു. കൂടാതെ മത്സരം നടക്കുന്ന സമയം ഇരുവരും പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞു കോംപ്രമൈസ് ആക്കി. കൂടാതെ വിരാട് കോഹ്ലിയും നവീനും മത്സര ശേഷം പരസ്പരം ആലിംഗംനം ചെയ്തത് ക്രിക്കറ്റ്‌ പ്രേമികൾക്ക് അടക്കം മനോഹരമായ അനുഭവമായി.കോഹ്‌ലിയുമായുള്ള ഭിന്നത ക്രിക്കറ്റ് മൈതാനത്ത് മാത്രം ഒതുങ്ങിയെന്ന് നവീൻ ഉൾ ഹഖ് പറഞ്ഞു.” കോലി ഒരു നല്ല മനുഷ്യനും ഒരു മികച്ച കളിക്കാരനുമാണ്.ഞങ്ങൾ ആലിംഗനം ചെയ്യുകയും ഹസ്തദാനം ചെയ്യുകയും ചെയ്തു.ഫീൽഡിൽ എന്ത് സംഭവിച്ചാലും അത് ഫീൽഡിനുള്ളിൽ മാത്രം നിലനിൽക്കും. ഞങ്ങൾ രണ്ടുപേരും കൈ കൊടുത്ത് ഇത് അവസാനിപ്പിക്കാം എന്ന് പറഞ്ഞു” മത്സരശേഷം നവീൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള ഐപിഎൽ 2023 മത്സരത്തിനിടെയാണ് അഫ്ഗാൻ പേസർ വിരാട് കോഹ്‌ലിയുമായി വഴക്കിട്ടത്. രണ്ട് കളിക്കാർ തമ്മിലുള്ള ചൂടേറിയ കൈമാറ്റം മൈതാനത്ത് അവസാനിച്ചു. എന്നാൽ നവീൻ ഉൾ ഹഖിനെ ഇന്ത്യൻ ആരാധകർ നിരന്തരം ട്രോളികൊണ്ടിരുന്നു.മത്സരശേഷം കോലിയും നവീനും പരസ്പരം തമാശകള്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

Rate this post