സഞ്ജു സാംസൺ തിരിച്ചുവരുന്നു ,സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തെ സഞ്ജു നയിക്കും |Sanju Samson

ഒക്ടോബർ 16 മുതൽ നവംബർ 6 വരെ വിവിധ വേദികളിലായി നടക്കാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിനുള്ള കേരള ക്യാപ്റ്റനായി സഞ്ജു സാംസണെ നിയമിച്ചു.മുംബൈയിൽ ഹിമാചൽ പ്രദേശിനെതിരെയാണ് കേരളത്തിന്റെ മത്സരം.

ഗ്രൂപ്പ് ബിയിലാണ് കേരളം ഇടംപിടിച്ചിരിക്കുന്നത്.ഗ്രൂപ്പിൽ സിക്കിം, അസം, ബിഹാർ, ചണ്ഡീഗഡ്, ഒഡീഷ, സർവീസസ്, ചണ്ഡീഗഡ് എന്നിവയ്‌ക്കൊപ്പം കേരളവും ഹിമാചൽ പ്രദേശും മത്സരിക്കും.രോഹൻ എസ്. കുന്നുമ്മലാണ് വൈസ് ക്യാപ്റ്റൻ. ജലജ് സക്സേന, ശ്രേയസ് ഗോപാൽ എന്നീ താരങ്ങളും ടീമിലുണ്ട്.രോഹൻ കുന്നുമ്മലാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ, മുൻ തമിഴ്‌നാട് ക്രിക്കറ്റ് താരം എം വെങ്കിട്ടരമണയാണ് ഈ സീസണിൽ കേരളത്തിന്റെ മുഖ്യ പരിശീലകൻ.

കർണാടക താരമായിരുന്ന ശ്രേയസ്, പുതിയ സീസണിൽ കേരളത്തിനു വേണ്ടിയാണു കളിക്കുന്നത്.മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം നടത്തി സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമത്തിലാണ് സഞ്ജു സാംസൺ.സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീം–

സഞ്ജു സാംസൺ (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ (വൈസ് ക്യാപ്റ്റൻ), ജലജ് സക്സേന, ശ്രേയസ് ഗോപാൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ബേബി, വിഷ്ണു വിനോദ്, അബ്ദുൽ ബാസിത്ത്, സിജോമോൻ ജോസഫ്, വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി, കെ.എം. ആസിഫ്, വിനോദ് കുമാർ, മനു കൃഷ്ണൻ, വരുൺ നായനാർ, അജ്നാസ് എം, മിഥുൻ പി.കെ, സൽമാൻ നിസാർ.

Rate this post