ഇടത് കാൽമുട്ടിന് പരിക്കേറ്റ് കണ്ണീരോടെ സ്ട്രെച്ചറിൽ മൈതാനം വിട്ട് നെയ്മർ |Neymar

സൗത്ത് അമേരിക്കൻ ലോകകപ്പ് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയോട് രണ്ടു ഗോളിന്റെ തോൽവിയാണ് ബ്രസീലിന് നേരിട്ടത്.തോൽവിക്കൊപ്പം സൂപ്പർ താരം നെയ്മർ പരിക്കേറ്റ് കളം വിട്ടത് ബ്രസീലിന് വലിയ തിരിച്ചടിയായി.5+1-ാം മിനിറ്റിൽ ഉറുഗ്വേയുടെ മധ്യനിര താരം നിക്കോളാസ് ഡി ലാ ക്രൂസുമായി കൂട്ടിയിടിച്ചാണ് അൽ-ഹിലാൽ സൂപ്പർ താരം നിലത്ത് വീണത്.

ഉടൻ തന്നെ ഒരു സ്ട്രെച്ചറിൽ നെയ്മറെ പുറത്തേക്ക് കൊണ്ട് പോയി , പൊട്ടിക്കരഞ്ഞുകൊണ്ടാണ് 31 കാരൻ കളിക്കളം വിട്ടത്. നെയ്മർക്ക് പകരമായി റിച്ചാർലിസണെയാണ് ബ്രസീൽ പരിശീലകൻ ഇറക്കിയയത്. നെയ്‌മറിന്റെ ആരോഗ്യനിലയെക്കുറിച്ച് ബ്രസീലിന്റെ മെഡിക്കൽ ടീം അപ്‌ഡേറ്റ് ഒന്നും നൽകിയിയല്ലെങ്കിലും പരിക്ക് സരമുള്ളവനുള്ള സാധ്യത കൂടുതലാണ്. നെയ്മറുടെ ഇടത് കാൽമുട്ടിന്റെ ഉളുക്ക് ഉണ്ടായിട്ടുണ്ടെന്നും ലിഗമെന്റിന് തകരാറുണ്ടോ എന്ന് നിർണ്ണയിക്കാൻ പരിശോധനയ്ക്ക് വിധേയനാകുമെന്നും അറിയിച്ചു.

മത്സരത്തിൽ ഉറുഗ്വേയ്‌ക്കായി ഡാർവിൻ ന്യൂനസ് ആദ്യ ഗോളും നിക്കോളാസ് ഡി ലാ ക്രൂസ് മാഴ്‌സെലോ ബിയൽസയുടെ ടീമിനായി രണ്ടാം ഗോളും നേടി.2010-ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച നെയ്മർ ബ്രസീലിനായി 128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയിട്ടുണ്ട്.എന്നാൽ സമീപ വർഷങ്ങളിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി പരിക്ക് മൂലം നിരവധി മത്സരങ്ങളാണ് നഷ്ടമായത്.

കഴിഞ്ഞ രണ്ട് സീസണുകളിലും കണങ്കാലിന് പരിക്ക് പറ്റി സീസണിന്റെ പകുതിയോളം നഷ്ടപ്പെട്ടിരുന്നു. ആറു മാസത്തോളം പരിക്കേറ്റ് പുറത്തായ നെയ്മർ കഴിഞ്ഞ മാസമാണ് കളിക്കളത്തിൽ തിരിച്ചെത്തിയത്.

Rate this post