വമ്പൻ ഓഫറുമായി അൽ ഹിലാൽ , ബ്രസീലിയൻ സൂപ്പർ താരം നെയ്മർ സൗദി അറേബ്യയിലേക്കോ ?

പാരീസ് സെന്റ് ജെർമെയ്ൻ സൂപ്പർ താരം നെയ്മർക്ക് സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിൽ നിന്നും വമ്പൻ ഓഫർ വന്നിരിക്കുകയാണ്.പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള ആറ് വർഷത്തെ പ്രവർത്തനത്തിന് ശേഷം ഈ സീസണിൽ ഫ്രഞ്ച് തലസ്ഥാനത്തോട് വിടപറയാൻ ഒരുങ്ങുകയാണ് ബ്രസീലിയൻ.

ബാഴ്‌സലോണയിലേക്ക് മടങ്ങാനുള്ള ആഗ്രഹം നെയ്മർ പ്രകടിപ്പിച്ചെങ്കിലും പരിശീലകൻ സാവിക്ക് 31 കാരനിൽ വലിയ താല്പര്യമില്ലാത്തത് കൊണ്ട് അത് യാഥാർഥ്യമാവാനുള്ള സാധ്യത കുറവാണു. അല്‍ഹിലാലുമായി പിഎസ്ജി ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും സൗദി ക്ലബോ നെയ്മറോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എംഎല്‍എസില്‍ നിന്നും നെയ്മറെ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അല്‍ഹിലാല്‍ നെയ്മറെ സ്വന്തമാക്കാനുള്ള സാധ്യതയാണ് കൂടുതലെന്നാണ് ഫുട്ബോള്‍ ട്രാന്‍സ്ഫര്‍ സ്പെഷ്യലിസ്റ്റ് ഫാബ്രിസിയോ പറയുന്നത്.

താരത്തിനായി നൂറു മില്യൺ യൂറോ ഒരു സീസണിൽ പ്രതിഫലം നൽകാമെന്ന കരാർ അൽ ഹിലാൽ മുന്നോട്ടു വെച്ചിട്ടുണ്ട്. താരത്തിന്റെ പ്രതിനിധികളും അൽ ഹിലാൽ ക്ലബിന്റെ നേതൃത്വവും ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുകയാണ്. ചർച്ചകൾ വിജയിച്ചാൽ ബ്രസീലിയൻ താരം സൗദി ലീഗിലേക്ക് ചേക്കേറുമെന്ന കാര്യം ഉറപ്പാണ്.സൗദിയിൽ തന്റെ കരിയർ തുടരുന്നതിനെക്കുറിച്ച് ബ്രസീലിയൻ ഗൗരവമായി ആലോചിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ദിവസങ്ങളിൽ യ്മർ തന്റെ സേവനം ഉറപ്പാക്കാൻ താൽപ്പര്യമുള്ള കുറഞ്ഞത് നാല് ക്ലബ്ബുകളുമായെങ്കിലും ചർച്ചകൾ ആരംഭിക്കുകയോ തുടരുകയോ ചെയ്തിട്ടുണ്ട്.2017ൽ 222 മില്യൺ യൂറോയുടെ റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്കാണ് ബാഴ്സയിൽ നിന്ന് നെയ്‌മർ പിഎസ്‌ജിയിൽ എത്തുന്നത്. പാരീസ് ക്ലബ്ബുമായി നിലവിൽ 2025വരെ നെയ്മറിന് കരാറുണ്ട്. എന്നാൽ, ഈ സമ്മറിൽ ക്ലബ് വിടാനുള്ള ആഗ്രഹം നെയ്‌മർ പിഎസ്‌ജിയെ അറിയിച്ചിരുന്നു.

Rate this post