‘ഞാൻ ഇവിടെ ഉണ്ടാകും’ : അടുത്ത സീസണിൽ പിഎസ്‌ജിയിൽ തുടരുമോ എന്ന കാര്യം വ്യകതമാക്കി നെയ്മർ |Neymar

2027 വരെ കരാർ ഉണ്ടായിരുന്നിട്ടും പ്രീമിയർ ലീഗിൽ നിന്നും സൗദി അറേബ്യയിൽ നിന്നും വലിയ ഓഫറുകൾ വന്നതോടെ ബ്രസീലിയൻ പിഎസ്ജിയിൽ നിന്ന് പുറത്തേക്ക് പോകുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു.

എന്നിരുന്നാലും അടുത്ത സീസണിൽ ഫ്രഞ്ച് തലസ്ഥാനത്ത് തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കണങ്കാലിനേറ്റ പരിക്കിൽ നിന്ന് കരകയറിയതിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ശേഷം നന്നായി കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും നെയ്മർ പറഞ്ഞു.ഈ വർഷം ആദ്യം പിഎസ്ജി ആരാധകർ നെയ്മറിന്റെ വീടിന് പുറത്ത് പ്രതിഷേധിക്കുകയും ക്ലബ്ബ് വിടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

“ഈ സീസൺ പിഎസ്ജിയിൽ കളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, എനിക്ക് പാരീസുമായി ഒരു കരാറുണ്ട്. ഇതുവരെ ആരും എന്നോട് ഒന്നും പറഞ്ഞിട്ടില്ല ” നെയ്മർ കാസെ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ” ആരാധകരുമായും കളിക്കാരുമായും തമ്മിൽ വലിയ സ്നേഹമില്ലെങ്കിലും ഞാൻ ശാന്തനാണ്. സ്നേഹത്തോടെയോ അല്ലാതെയോ ഞാൻ അവിടെ ഉണ്ടാകും” നെയ്മർ പറഞ്ഞു.

ബ്രസീലിയൻ ഫോർവേഡ് പിഎസ്ജിയിൽ തുടരുന്നതിനാൽ, എംബാപ്പെയുടെ ക്ലബ്ബിലെ ഭാവിക്ക് അനിശ്ചിതത്വമുണ്ട്.2025 വരെ കരാർ നീട്ടാനുള്ള ഓപ്‌ഷൻ ഉപയോഗിക്കില്ലെന്ന് 24-കാരൻ തീരുമാനിച്ചു. അടുത്ത സമ്മറിൽ Mbappé ഒരു സ്വതന്ത്ര ഏജന്റാകാം, അത്കൊണ്ട് തന്നെ PSG താരത്തെ വിൽക്കാൻ നോക്കിയേക്കാം. അതേസമയം MLS ടീമായ ഇന്റർ മിയാമിയുമായി ഒപ്പുവെച്ചതിന് ശേഷം മെസ്സി തന്റെ കരിയറിന്റെ അടുത്ത അധ്യായം ആരംഭിച്ചു കഴിഞ്ഞു.2023-24 സീസൺ ആരംഭിക്കുമ്പോൾ നെയ്‌മർ മാത്രമായിരിക്കും ടീമിൽ അവശേഷിക്കുന്നത്

Rate this post