മുന്നിൽ നിന്നും നയിച്ച് വിരാടും രോഹിതും , ഇന്ത്യ മികച്ച സ്കോറിലേക്ക്

വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മാച്ചിലും വമ്പൻ കുതിപ്പുമായി ഇന്ത്യൻ ടീം. ഒന്നാം ദിനം ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീം കളി ആദ്യത്തെ ദിനത്തിൽ നിർത്തുമ്പോൾ നാല് വിക്കറ്റുകൾ നഷ്ടത്തിൽ 288 റൺസ് എന്നുള്ള നിലയിലാണ്.

മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ടീം ഇന്ത്യയെ ബാറ്റിങ് അയച്ചു. മനോഹരമായ തുടക്കമാണ് ഇന്ത്യക്ക് ഒരിക്കൽ കൂടി ലഭിച്ചത്. ഇന്ത്യക്ക് വേണ്ടി ഒന്നാം ദിനം രോഹിത് ശർമ്മ : ജൈസ്വാൾ ഓപ്പണിങ് ജോഡി സമ്മാനിച്ചത് അസാധ്യ തുടക്കം. ഇരുവരും തങ്ങൾ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ പിറന്നത് ഓപ്പണിങ് വിക്കറ്റിൽ മറ്റൊരു സെഞ്ച്വറി പാർട്ണർഷിപ്പ്.

ജൈസ്വാൾ 57 റൺസ് നേടിയപ്പോൾ, ഇന്നിങ്സിൽ 9 ബൗണ്ടറികളും ഒരു സിക്സറും താരം ബാറ്റിൽ നിന്ന് പിറന്നു. രോഹിത് ശർമ 143 പന്തുകൾ നേരിട്ട് 80 റൺസാണ് മത്സരത്തിൽ അടിച്ചെടുത്തത്. സെഞ്ച്വറിക്ക് 20 റൺസ് അകലെ ക്യാപ്റ്റൻ പുറത്തായി.ഇന്നിംഗ്സിൽ 9 ബൗണ്ടറികളും രണ്ട് സിക്സറുകളും രോഹിത് ശർമ്മ പായിച്ചു.ശേഷം എത്തിയ ഗിൽ (10 റൺസ് ), രഹാനെ (8 റൺസ് ) എന്നിവർ പെട്ടന്ന് പുറത്തായപ്പോൾ വിരാട് കോഹ്ലി തന്റെ മിന്നും ബാറ്റിങ് ഫോം തുടർന്നു.കോഹ്ലി 161 പന്തുകളിൽ 87 റൺസുമായി പുറത്താവാതെ ക്രീസിലുണ്ട്.

84 പന്തുകളിൽ 36 റൺസുമായി രവീന്ദ്ര ജഡേജയാണ് വിരാട് കോഹ്ലിക്ക് ഒപ്പം ക്രീസിൽ. രണ്ടാം ദിനം വമ്പൻ ഒന്നാം ഇന്നിങ്സ് സ്കോർ നേടാനാണ് ഇന്ത്യ ആഗ്രഹിക്കുക എന്ന് ഉറപ്പാണ്.

Rate this post