മുഹമ്മദ് ഷമിയെപ്പോലെ കലാകാരനെ സൃഷ്ടിക്കാൻ ഒരു പരിശീലകനും കഴിയില്ലെന്ന് ഇന്ത്യൻ ബൗളിംഗ് കോച്ച് പരാസ് മാംബ്രെ | Mohammed Shami
2023 ഏകദിന വേൾഡ് കപ്പിൽ അവിസ്മരണീയമായ പ്രകടനമാണ് ഇന്ത്യൻ പേസ് ബൗളർ മൊഹമ്മദ് ഷമി പുറത്തെടുത്തത്. തുടക്കത്തെ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന ഷമി ഒന്നിലധികം തവണ അഞ്ചു വിക്കറ്റുകൾ നേടി ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരനായി മാറുകയും ചെയ്തു.ഏഴ് മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകളാണ് താരം നേടിയത്.
ടെസ്റ്റിലും ഇന്ത്യയുടെ പ്രധാന ബൗളറായി ഷമി മാറിയിരിക്കുകയാണ്.ഒരു ഫാസ്റ്റ് ബൗളിംഗ് “കലാകാരൻ” എന്നാണ് ഇന്ത്യൻ ബൗളിംഗ് പരാസ് മാംബ്രെ ഷമിയെ വിശേഷിപ്പിച്ചത്.നേരായ സീം പൊസിഷനിൽ സ്ഥിരമായി പന്ത് ലാൻഡ് ചെയ്യാനുള്ള മുഹമ്മദ് ഷമിയുടെ അസാധാരണമായ കഴിവ് സമാനതകളില്ലാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.”ഷമിയെപ്പോലെ ഒരു ബൗളറെ സൃഷ്ടിക്കാൻ പരിശീലകർക്ക് കഴിയുമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞാൽ, ഞാൻ കള്ളം പറയുന്നതിന് തുല്യമാകും.ഓരോ തവണയും ഒരു ബൗളർക്ക് പന്ത് നേരെയുള്ള സീമിൽ എറിയാൻ കഴിയുമെങ്കിൽ , ലോകത്തിലെ മറ്റെല്ലാ ബൗളർമാരും ഷമിയാകും” മാംബ്രെ ഒരു അഭിമുഖത്തിൽ പിടിഐയോട് പറഞ്ഞു.
“അതിശക്തമായ കഠിനാധ്വാനത്തിലൂടെ ഷമി സ്വായത്തമാക്കിയതും ബൗളറായി സ്വയം വികസിപ്പിച്ചെടുത്തതുമായ കഴിവാണിത്.സീമിൽ പന്ത് ബൗൾ ചെയ്യുന്നതും കൈത്തണ്ടയുടെ മികച്ച പൊസിഷനിൽ അത് രണ്ട് വഴിക്കും ചലിപ്പിക്കുന്നതും ഒരു അപൂർവ വൈദഗ്ധ്യമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.”സീം ബൗള്‍ ചെയ്യാന്‍ ഷമിക്ക് അപാരമായ നൈപുണ്യമുണ്ട്.പേസ് ബൗളിങ് ഒരു കലയാണ്. ഒരുപാട് മഹാരഥന്മാരായ ബൗളര്‍മാരുടെ സമര്‍പ്പണ ബുദ്ധിയില്‍ രൂപം കൊണ്ട വിസ്മയ കല. ഇന്ത്യക്കായി ബുമ്രയും ഇഷാന്തും ഷമിയും ചേര്‍ന്നു തീര്‍ത്ത മാന്ത്രിക ബൗളിങ് ഞാന്‍ സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ല. ഇത്തരം ബൗളര്‍മാരുടെ കഠിനാധ്വാനമാണ് അതിനെ മികവുറ്റതാക്കുന്നത്’മാംബ്രെ പറഞ്ഞു.
India's bowling coach Paras Mhambrey acknowledged no coach can produce an artist like Mohammed Shami 🙌#TeamIndia #MohammedShami #CricketTwitter pic.twitter.com/cjPeR6cfm2
— InsideSport (@InsideSportIND) December 8, 2023
ഷമിയുടെ വിജയത്തിന്റെ ക്രെഡിറ്റൊന്നും ബൗളിംഗ് പരിശീലകനായ മാംബ്രെ എടുക്കാൻ ആഗ്രഹിക്കുന്നില്ല കാരണം എല്ലാം പേസറുടെ കഠിനാധ്വാനം കൊണ്ടാണെന്ന് അദ്ദേഹം പറയുന്നത്.