തകർപ്പൻ സെഞ്ചുറികളുമായി കേരളത്തിന്റെ ഓപ്പണർമാർ ,വിജയ് ഹസാരെ ട്രോഫിയിൽ കേരളം കൂറ്റൻ സ്കോറിലേക്ക് | Kerala

മലയാളി ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ കാത്തിരുന്ന പ്രീക്വാർട്ടർ ഫൈനൽ മാച്ചിന് തുടക്കം. നിർണായക മത്സരത്തിൽ മഹാരാഷ്ട്രക്ക് എതിരെ ബാറ്റിംഗ് ആരംഭിച്ച കേരളത്തിന്‌ ലഭിച്ചത് മനോഹര തുടക്കം.നേരിട്ട ആദ്യത്തെ ബോൾ മുതൽ കേരള ഓപ്പണിങ് ജോഡി പോസിറ്റീവ് ക്രിക്കറ്റ്‌ കളിച്ചപ്പോൾ എതിരാളികൾക്ക് യാതൊരു ഉത്തരവും ഇല്ലാതെ പോയി.

കേരളത്തിന്റെ ഓപ്പണിങ് ജോഡി അതിവേഗം റൺസ് അടിച്ചു കയറ്റിയപ്പോൾ മുപ്പത്താം ഓവറിൽ തന്നെ കേരള ഇനിങ്സ് സ്കോർ 200 കടന്നു.ഓപ്പണിങ് താരം രോഹൻ കുന്നുമ്മൽ തന്റെ മറ്റൊരു വെടികെട്ട് സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ മറ്റൊരു ഓപ്പണർ കൃഷ്ണ പ്രസാദ് സെഞ്ച്വറി നേടി.കൃഷ്ണ പ്രസാദും രോഹ്നനും ചേർന്ന് 34.1 ഓവറിൽ 218 റൺസ് കൂട്ടിച്ചേർത്തു. ലിസ്റ്റ് എ ക്രിക്കറ്റിൽ നാലാം സെഞ്ച്വറി നേടിയ രോഹൻ 95 പന്തിൽ 18 ഫോറും സിക്‌സും സഹിതം 120 റൺസെടുത്തു.ലിസ്റ്റ് എ ക്രിക്കറ്റിൽ 114 പന്തിൽ നിന്നാണ് കൃഷൻ പ്രസാദ് തന്റെ കന്നി സെഞ്ച്വറി നേടിയത്.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. കരുതലോടെയാണ് കൃഷ്‌ണ പ്രസാദും രോഹന്‍ എസ് കുന്നുമ്മലും കേരളത്തിന്റെ ഇന്നിംഗ്‌സ് തുടങ്ങിയത്. ആദ്യ ഓവറുകളില്‍ റൺസ് നേടാൻ ഇരുവരും ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ഇരുവരും അനായാസം ബൗണ്ടറികൾ നേടിക്കൊണ്ടിരുന്നു. ആദ്യ 10 ഓവറിൽ 48 റൺസാണ് കേരളം നേടിയത്.

എന്നാൽ അതിനു അതിനു ശേഷം ഇരു ഓപ്പണര്മാരും അനായാസം റൺസ് കണ്ടെത്തിയതോടെ 19 ഓവറിൽ കേരളം 100 കടന്നു. ആദ്യം കൃഷ്‌ണ പ്രസാദാണ് അടി തുടങ്ങിയതെങ്കിലും രോഹന്‍ പിന്നാലെ മഹാരാഷ്ര ബൗളര്മാര്ക്കെതിരെ ആഞ്ഞടിച്ചു.62 പന്തിൽ ഏഴു ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കൃഷ്ണ പ്രസാദ് അർദ്ധ സെഞ്ച്വറി നേടി. പിന്നാലെ രോഹൻ കുന്നുമ്മൽ 53 പന്തിൽ ഫിഫ്റ്റിയും നേടി.

കേരളം: കൃഷ്‌ണ പ്രസാദ്, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ശ്രേയാസ് ഗോപാല്‍, അബ്‌ദുല്‍ ബാസിത്, അഖില്‍ സ്‌കറിയ, വിഷ്‌ണു വിനോദ്, ബേസില്‍ തമ്പി, വൈശാഖ് ചന്ദ്രന്‍, അഖിന്‍ സത്താര്‍.

3.7/5 - (6 votes)