‘ഇന്ത്യ vs ഇംഗ്ലണ്ട്’: നാലാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് ജസ്പ്രീത് ബുംറയെ ഒഴിവാക്കി, KL രാഹുലും കളിക്കില്ല | IND vs ENG
ഇന്ത്യയുടെ പ്രീമിയർ പേസ് ബൗളറും വൈസ് ക്യാപ്റ്റനുമായ ജസ്പ്രീത് ബുംറയുടെ സമീപകാല ജോലിഭാരം കണക്കിലെടുത്ത് വെള്ളിയാഴ്ച മുതൽ റാഞ്ചിയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ വിശ്രമം അനുവദിച്ചു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ നാലാം ടെസ്റ്റില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലും പുറത്തായി. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ബിസിസിഐ പുറത്തിറക്കി.
“ഇംഗ്ലണ്ടിനെതിരെ റാഞ്ചിയിൽ നടക്കുന്ന നാലാമത് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ടെസ്റ്റിനുള്ള ടീമിൽ നിന്ന് ജസ്പ്രീത് ബുംറയെ ഒഴിവാക്കി. പരമ്പരയുടെ ദൈർഘ്യവും സമീപകാലത്ത് അദ്ദേഹം കളിച്ച ക്രിക്കറ്റിൻ്റെ അളവും കണക്കിലെടുത്താണ് തീരുമാനം,” ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു. .13.64 ശരാശരിയിൽ 17 വിക്കറ്റുമായി പരമ്പരയിലെ മുൻനിര വിക്കറ്റ് വേട്ടക്കാരനായ ബുംറ കഴിഞ്ഞ നാലാഴ്ചയ്ക്കിടെ ആദ്യ മൂന്ന് മത്സരങ്ങളിൽ 80.5 ഓവറുകൾ എറിഞ്ഞു. നാലാം ടെസ്റ്റിന്റെ ഫലം അനുസരിച്ചായിരിക്കും ധരംശാലയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ ബുംറയെ ഉള്‍പ്പെടുത്തുക. റാഞ്ചിയിലും വിജയിച്ച് പരമ്പര സ്വന്തമായാല്‍ ബുംറയ്ക്ക് അഞ്ചാം ടെസ്റ്റിലും വിശ്രമം അനുവദിക്കും.
No Jasprit Bumrah and KL Rahul for India in Ranchi⚠️
— Cricbuzz (@cricbuzz) February 21, 2024
Give us your India XI for the 4th Test 👇#INDvsENG pic.twitter.com/m154PzIC4l
ഫിറ്റ്നസ് കാരണങ്ങളാൽ കെ എൽ രാഹുലിനെ മത്സരത്തിൽ നിന്ന് ഒഴിവാക്കിയത്. പൂർണമായും ഫിറ്റ്നസിലെത്തിയാൽ ധർമ്മശാലയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ രാഹുൽ ടീമിലെത്തും. പരിക്കിൽ നിന്നും പൂർണമായും കരകയറാൻ സാധിക്കാത്തത് കൊണ്ട് രാജ്കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റ് രാഹുലിന് നഷ്ടമായിരുന്നു. ബുമ്രയുടെ അഭാവത്തിൽ രാജ്കോട്ടിൽ നടക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് പുറത്തായ മുകേഷ് കുമാർ റാഞ്ചിയിൽ വീണ്ടും ടീമിൽ ചേർന്നു.രാജ്കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിൽ 434 റൺസിന് ജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളിൽ 2-1ന് മുന്നിലാണ്.
🚨 NEWS 🚨
— BCCI (@BCCI) February 20, 2024
Jasprit Bumrah released from squad for 4th Test.
Details 🔽 #TeamIndia | #INDvENG | @IDFCFIRSTBank https://t.co/0rjEtHJ3rH pic.twitter.com/C5PcZLHhkY
റാഞ്ചി ടെസ്റ്റിനുള്ള ഇന്ത്യയുടെ പുതുക്കിയ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, രജത് പതിദാർ, സർഫറാസ് ഖാൻ, ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ (w/k), KS ഭരത് (w/k), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്.