‘ഇന്ത്യ vs ഇംഗ്ലണ്ട്’: റാഞ്ചി ടെസ്റ്റിൽ സുനിൽ ഗവാസ്‌കറുടെയും വിരാട് കോഹ്‌ലിയുടെയും റെക്കോർഡുകൾ മറികടക്കാൻ യശസ്വി ജയ്‌സ്വാൾ | Yashasvi Jaiswal

ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ മിന്നുന്ന ഫോമിലാണ് ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാൾ കളിച്ചുകൊണ്ടിരിക്കുന്നത്. വിശാഖപട്ടണത്തിലും രാജ്‌കോട്ടിലും ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ട ജയ്‌സ്വാൾ തുടർച്ചയായ മത്സരങ്ങളിൽ രണ്ട് ഇരട്ട സെഞ്ച്വറി നേടി. പരമ്പരയിലെ ടോപ് സ്കോറര്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ജയ്‌സ്വാൾ.

വെറും 6 ഇന്നിംഗ്‌സുകളിൽ നിന്ന് 109 ശരാശരിയിൽ 545 റൺസ് ആണ് താരം നേടിയത്.മൂന്നാം ടെസ്റ്റിൻ്റെ മൂന്നാം ദിനം 214 റൺസ് നേടിയ ജയ്‌സ്വാൾ ഇന്നിംഗ്‌സിൽ ഏറ്റവുമധികം സിക്‌സറുകൾ നേടിയ വസീം അക്രമിന്റെ 12 സിക്സുകൾ എന്ന റെക്കോഡിനൊപ്പമെത്തിയിരുന്നു. റാഞ്ചിയിൽ നാലാം ടെസ്റ്റിനിറങ്ങുമ്പോൾ മറ്റൊരു റെക്കോർഡ് മറികടക്കാനുള്ള ഒരുക്കത്തിലാണ് ജയ്‌സ്വാൾ.നിലവിൽ സുനിൽ ഗവാസ്‌കറുടെ പേരിലുള്ള റെക്കോർഡാണ് ജയ്‌സ്വാൾ ലക്ഷ്യമിടുന്നത്. ഒരു ഉഭയകക്ഷി പരമ്പരയിൽ 700-ഓ അതിലധികമോ റൺസ് നേടിയ ഏക ഇന്ത്യൻ താരമാണ് ക്രിക്കറ്റ് ഇതിഹാസം.

1970/71 പരമ്പരയിൽ കരീബിയനിൽ വെസ്റ്റ് ഇൻഡീസിനെതിരെ 774 റൺസ് നേടി. അദ്ദേഹം ഈ നേട്ടം രണ്ടു തവണ സ്വന്തമാക്കി.1978/79 പരമ്പരയിൽ വെസ്റ്റ് ഇൻഡീസിനെതിരെ 732 റൺസ് നേടിയിരുന്നു.ഗവാസ്‌കറുടെ എക്കാലത്തെയും റെക്കോർഡ് മറികടക്കാൻ ജയ്‌സ്വാളിന് 229 റൺസ് കൂടി വേണം.21-ാം നൂറ്റാണ്ടിലെ ഉഭയകക്ഷി ടെസ്റ്റ് പരമ്പരയിൽ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും ഉയർന്ന 692 റൺസ് എന്ന കോഹ്‌ലിയുടെ റെക്കോർഡും ഈ യുവതാരം ലക്ഷ്യമിടുന്നു. 2016/17 ഹോം സീരീസിൽ 655 റൺസ് നേടിയപ്പോൾ, ഇന്ത്യ vs ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്റ്‌സർ എന്ന റെക്കോർഡും ഇന്ത്യൻ സ്റ്റാർ ബാറ്റർ സ്വന്തമാക്കി.

വിനോദ് കാംബ്ലിയുടെ ഒപ്പമെത്താനും ഏറ്റവും വേഗത്തിൽ 1000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമാകാനും ജയ്‌സ്വാളിന് അവസരമുണ്ട്. 14 ഇന്നിംഗ്‌സുകളിൽ നിന്നാണ് കാംബ്ലിക്ക് ഇത് സാധിച്ചത്.മുൻ ഇന്ത്യൻ താരത്തിനൊപ്പമെത്താൻ ജയ്‌സ്വാളിന് അടുത്ത ഇന്നിംഗ്‌സിൽ 139 റൺസ് വേണം.

Rate this post