‘ഒരു സിക്‌സർ അടിക്കാൻ നമ്മൾ എന്തിന് പത്ത് പന്തുകൾ കാത്തിരിക്കണം? , ഈ ചിന്തയാണ് എന്‍റെ പവര്‍ ഹിറ്റിങ്ങിന് പിന്നിലെ കാരണം’ : സഞ്ജു സാംസൺ | Sanju Samson

ഇന്ത്യ പോലൊരു ക്രിക്കറ്റ് പവർഹൗസിൽ മത്സരിക്കുന്നതിലെ വെല്ലുവിളികൾ ഉയർത്തിക്കാട്ടി ദേശീയ ടീമുമായുള്ള തൻ്റെ യാത്രയെക്കുറിച്ച് സഞ്ജു സാംസൺ അടുത്തിടെ ചർച്ച ചെയ്തു.രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനാണെങ്കിലും ഇന്ത്യന്‍ ടീമില്‍ സ്ഥിരക്കാരനാവാന്‍ മലയാളി താരം സഞ്‌ജു സാംസണിന് കഴിഞ്ഞിട്ടില്ല. ആദ്യ പന്തില്‍ തന്നെ ആക്രമണത്തിന് മുതിര്‍ന്ന് പലപ്പോഴും പരാജയപ്പെടുന്ന സഞ്‌ജുവിന്‍റെ പ്രധാനപ്രശ്‌നം സ്ഥിരതയില്ലായ്‌മ ആണെന്നാണ് വിമര്‍ശകര്‍ പറയാറുള്ളത്.

ആദ്യ പന്തിൽ തന്നെ സിക്‌സറുകൾ പറത്തുകയെന്ന ലക്ഷ്യത്തോടെ ബാറ്റിംഗ് ശൈലിയിൽ വേറിട്ടുനിൽക്കാനുള്ള തൻ്റെ ആഗ്രഹം സഞ്ജു സാംസൺ പ്രകടിപ്പിച്ചു.ഇന്ത്യൻ ദേശീയ ടീമിനൊപ്പമുള്ള സഞ്ജു സാംസണിൻ്റെ യാത്ര വിജയങ്ങളും പരാജയങ്ങളും ഇടകലർന്നതാണ്. സ്ഥിരതയില്ലായ്മ ട് ഒരു വെല്ലുവിളി ആയിരുന്നെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി അവിസ്മരണീയമായ ഇന്നിംഗ്‌സുകൾ കളിയ്ക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.

”ബാറ്റിംഗില്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായി നില്‍ക്കാനാണ് ഞാനെപ്പോഴും ആഗ്രഹിക്കുന്നത്. എന്‍റേതായൊരു ശൈലി ഉണ്ടാക്കാനാണ് എല്ലായ്പ്പോഴും ശ്രമിച്ചിട്ടുള്ളത്. സിക്സ് അടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലായ്പ്പോഴും ക്രീസിലെത്തുന്നത്. അത് ആദ്യ പന്തായാലും അവസാന പന്തായാലും അങ്ങനെ തന്നെ. ആ മനോഭാവത്തില്‍ ഇത്തവണയും ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സഞ്ജു പറഞ്ഞു.മറ്റുള്ളവരില്‍ നിന്നും വ്യത്യസ്‌തമായി എനിക്ക് എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. ഒരു സിക്സ് അടിക്കാന്‍ എന്തിനാണ് നമ്മള്‍ 10 പന്തുകളൊക്കെ കാത്തിരിക്കുന്നത്. ഈ ചിന്തയാണ് എന്‍റെ പവര്‍ ഹിറ്റിങ്ങിന് പിന്നിലെ കാരണം” – സഞ്‌ജു പറഞ്ഞു.

“ലോകത്തിലെ ഒന്നാം നമ്പർ ടീമിനായി നിങ്ങൾ ക്രിക്കറ്റ് കളിക്കുമ്പോൾ, നിങ്ങൾക്ക് സ്ഥിരത ആവശ്യമാണ്. ഇന്ത്യൻ ടീമിൽ കളിക്കാൻ വലിയൊരു കൂട്ടം താരങ്ങളാണ് ഉറ്റുനോക്കുന്നത്. കളിക്കാരുടെയും മത്സരങ്ങളുടെയും എണ്ണം കാരണം ഇന്ത്യൻ ടീമിൽ തൻ്റെ സ്ഥാനം ഉറപ്പിക്കാൻ കേരളത്തിൽ നിന്നുള്ള ഒരാൾക്ക് പ്രത്യേകമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്, ” സാംസൺ പറഞ്ഞു.

തേസമയം ഐപിഎല്ലിന്‍റെ 17-ാം പതിപ്പിൽ മികച്ച പ്രകടനം നടത്താനുള്ള ഒരുക്കത്തിലാണ് സഞ്ജു സാംസൺ . ടൂര്‍ണമെന്‍റില്‍ തിളങ്ങാന്‍ കഴിഞ്ഞാല്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് അവകാശവാദം ഉന്നിയിക്കാന്‍ താരത്തിന് കഴിയും.ഐപിഎൽ 2023 സീസണിൽ, രാജസ്ഥാൻ റോയൽസ് നായകൻ 14 ഇന്നിംഗ്‌സുകളിൽ നിന്ന് 30.17 ശരാശരിയിലും 153.39 എന്ന ശ്രദ്ധേയമായ സ്‌ട്രൈക്ക് റേറ്റിലും 362 റൺസ് നേടിയിരുന്നു.

3.5/5 - (2 votes)