എന്തിന് സഞ്ജുവിനോട് ഇങ്ങനെ ചെയ്യുന്നു !! കരിയർ ശരാശരി 55.71 ആയിരുന്നിട്ടും, അവസാന 6 ഏകദിന ഇന്നിംഗ്‌സുകളിൽ രണ്ട് അർദ്ധ സെഞ്ച്വറി സഞ്ജു പുറത്ത് തന്നെ |Sanju Samson
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ തിങ്കളാഴ്ച രാത്രി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രഖ്യാപിച്ചു.രവിചന്ദ്രൻ അശ്വിൻ, വാഷിംഗ്ടൺ സുന്ദർ എന്നി താരങ്ങൾ ടീമിൽ തിരിച്ചെത്തിയപ്പോൾ മലയാളി താരംസഞ്ജു സാംസണെ തിരഞ്ഞെടുക്കാത്തതാണ് ആരാധകരെ വിഷമിപ്പിച്ചത്.സാംസണിന് വൻ ആരാധകവൃന്ദം ഉണ്ടെന്നതും അദ്ദേഹത്തെ തിരഞ്ഞെടുക്കാത്തപ്പോൾ അവർ അസ്വസ്ഥരാകുമെന്നതും രഹസ്യമല്ല.
ഇതാദ്യമായല്ല അർഹത ഉണ്ടായിട്ടും സഞ്ജുവിനെ ടീമിലെടുക്കാതിരിക്കുന്നത്.ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സീനിയര്‍ താരം വിരാട് കോലി, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. റുതുരാജ് ഗെയ്കവാദ് ടീമിലെത്തുകയും ചെയ്തു.ഏകദിനത്തില്‍ മോശം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവ് ഒരിക്കല്‍ കൂടി ടീമില്‍ ഉള്‍പ്പെട്ടു. തിലക് വർമ്മ (ഒരു ഏകദിനത്തിൽ 5 റൺസ്), റുതുരാജ് ഗെയ്‌ക്‌വാദ് (2 ഏകദിനത്തിൽ 27 റൺസ്), ഫോമിലല്ലാത്ത സൂര്യകുമാർ യാദവ് (11-ഇന്നിഗ്‌സിൽ 162 റൺസ്) എന്നിവർ ടീമിൽ ഇടം നേടിയപ്പോൾ കരിയർ ശരാശരി 55.71 ആയിരുന്നിട്ടും അവസാന 6 ഏകദിന ഇന്നിംഗ്‌സുകളിൽ രണ്ട് അർദ്ധ സെഞ്ചുറികൾ നേടിയിട്ടും സഞ്ജുവിനെ ആരും പരിഗണിച്ചില്ല.
2023ൽ 4, 31, DNB, 14, 0, 0, 0, 19, 24, 35, 26 എന്നിങ്ങനെയാണ് സൂര്യകുമാറിനെ സ്‌കോറുകൾ .ഇന്ത്യക്കായി 13 ഏകദിന മത്സരങ്ങളിൽ (390 റൺസ്) 55.71 എന്ന മികച്ച ശരാശരി ഉണ്ടായിരുന്നിട്ടും സഞ്ജു ടീമിന് പുറത്താണ്.തന്റെ അവസാന 8 ഏകദിന ഇന്നിംഗ്‌സുകളിൽ (2022 ഓഗസ്റ്റ് 20-നും 2023 ഓഗസ്റ്റ് 1-നും ഇടയിലുള്ള കാലഘട്ടം) സാംസണിന്റെ സ്‌കോറുകൾ 43, 15, 86, 30, 2, 36, 9, 51 എന്നിങ്ങനെയാണ്.
എന്നാൽ ഇതൊന്നും സെലക്ടർമാരുടെ ചെയർമാൻ അജിത് അഗാർക്കർ, സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമ, കോച്ച് രാഹുൽ ദ്രാവിഡ് എന്നിവരെ മതിപ്പുളവാക്കാൻ മതിയായില്ല എന്ന് വേണം പറയാൻ.ടീമില്‍ ഇടം ലഭിക്കാത്തതില്‍ പിന്നാലെ സഞ്ജു ഫേസ്ബുക്കിലിട്ട ഒരു ഇമോജിയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. പുഞ്ചിരിക്കുന്ന ഇമോജിയാണ് സഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
Ruturaj (played 2 odi) is in team,
— Anurag™ (@SamsonCentral) September 18, 2023
Tilak (played 1 odi) is in team,
Sky(flop in odis) is in team
But Sanju Samson is still not making it. This is nothing but pure r@c1sm from Rohit & co.#BCCI #SanjuSamson pic.twitter.com/2ImxmeC7PA
ആദ്യ രണ്ട് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍),, ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍.
അവസാന ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.