കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാം മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. പ്രധാന താരങ്ങൾ ഇല്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനെതിരെ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നോർത്ത് ഈസ്റ്റ് ലീഡ് നേടി.രണ്ടാം പകുതിയിൽ ഡാനിഷ് ഫാറൂഖ് ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ നേടി.
നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ നിരവധി മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയത്. പരിക്കും സസ്‌പെൻഷനും മൂലം നിരവധി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കാണ് ഇന്ന് കളിക്കാൻ സാധിക്കാതിരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളോടെയാണ് ഇന്നത്ത മത്സരം മത്സരം ആരംഭിച്ചത്. എന്നാൽ 12 ആം മിനുട്ടിൽ ജിതിൻ കൊടുത്ത പാസിൽ നിന്നും നെസ്റ്റർ നേടിയ ഗോളിൽ നോർത്ത് ഈസ്റ്റ് ലീഡ് നേടി.
രണ്ടു മിനുട്ടിനു ശേഷം ബ്ലാസ്റ്റേഴ്‌സ് സമനില ഗോൾ നേടുന്നതിന്റെ അടുത്തെത്തി.ഡയമന്റകോസ് കൊടുത്ത ക്രോസിൽ നിന്നുള്ള പെപ്രയുടെ ശ്രമം ഗോളയില്ല. 19 ആം മിനുട്ടിൽ നാവോച്ചയുടെ ലോങ്ങ് റേഞ്ച് ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.ഡെയ്‌സൂക്കയുടെ ഒരു ഷോട്ടും പോസ്റ്റിൽ തട്ടി പോയി.പെപ്രയെ ഫൗൾ ചെയ്തതിന് ബ്ലാസ്റ്റേഴ്‌സ് പെനാൽറ്റിക്ക് വേണ്ടി വാദിച്ചെങ്കിലും റഫറി അനുവദിച്ച് കൊടുത്തില്ല.
Naocha is impressive 👌🏻👌🏻 💛#KBFC #KeralaBlasters #ISL pic.twitter.com/tmNmFkr6Xb
— Sarath (@connecttosarath) October 21, 2023
Nifty footwork & a calm finish 😌
— JioCinema (@JioCinema) October 21, 2023
Nestor's superb goal ⚡ hands the visitors an early lead in #KBFCNEU.#ISL #NEUFC #ISLonJioCinema #ISLonSports18 #ISL10 #ISLonVh1 #JioCinemaSports pic.twitter.com/PoJilzEDkp
രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന കേരള ബ്ലാസ്റ്റേഴ്‌സ് 49 ആം മിനുട്ടിൽ സമനില പിടിച്ചു. അഡ്രിയാൻ ലൂണ ഒരു ഫ്രീകിക്കിൽ നിന്ന് ബോക്‌സിലേക്ക് ഇഞ്ച് പെർഫെക്റ്റ് ക്രോസ് നൽകി.ഡാനിഷ് ഫാറൂഖ് ക്രോസ്സ് ഹെഡ്ഡറിലൂടെ വലയിലാക്കി ബ്ലാസ്റ്റേഴ്സിന് സമനില നേടിക്കൊടുത്തു. ഡാനിഷ് ഫാറൂഖിന്റെ സീസണിലെ രണ്ടാമത്തെ ഗോളായിരുന്നു ഇത്.
Danish Farooq heads home the equalizer for the home side 👏
— JioCinema (@JioCinema) October 21, 2023
Who will score next in #KBFCNEU?#ISL #KBFC #ISLonJioCinema #ISLonSports18 #ISL10 #ISLonVh1 #JioCinemaSports pic.twitter.com/HMZDYD5VMd
79 ആം മിനുട്ടിൽ ഡയമന്റകോസിനു പകരം പണ്ഡിറ്റയെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പരീക്ഷിച്ചു.മത്സരം അവസാന പത്ത് മിനുട്ടിലേക്ക് കടന്നതോടെ വിജയ ഗോളിനായി കേരള ബ്ലാസ്റ്റേഴ്‌സ് കഠിനമായി ശ്രമിച്ചു കൊണ്ടേയിരുന്നു.ഈ സമനിലയോടെ നാല് മത്സരങ്ങളിൽ നിന്നും ഏഴു പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്ത് നിൽക്കുകയാണ്.