191 ന് പുറത്ത് , പാകിസ്താനെ വരിഞ്ഞുകെട്ടി ഇന്ത്യൻ ബൗളർമാർ |World Cup 2023
പാകിസ്ഥാനെതീരായ ലോകകപ്പ് മത്സരത്തിൽ ശക്തമായ ആധിപത്യം സ്ഥാപിച്ച് ഇന്ത്യൻ ബോളിഗ് നിര. മത്സരത്തിൽ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ഒരു തകർപ്പൻ പ്രകടനമാണ് ആദ്യപകുതിയിൽ കാണാൻ സാധിച്ചത്. വളരെ ശക്തമായി ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാനെ ചുരുട്ടി കെട്ടാൻ ഇന്ത്യയ്ക്ക് മധ്യ ഓവറുകളിൽ സാധിച്ചു.
ഇന്ത്യക്കായി എല്ലാ ബോളർമാരും ശക്തമായ പ്രകടനം തന്നെ കാഴ്ചവയ്ക്കുകയുണ്ടായി. ഇതോടെ പാകിസ്താനെ കേവലം 191 റൺസിൽ പുറത്താക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച പ്രകടനം തന്നെയാണ് മത്സരത്തിൽ നടത്തിയിരിക്കുന്നത്.മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ വളരെ സൂക്ഷ്മമായാണ് പാകിസ്ഥാൻ ആരംഭിച്ചത്. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയുടെ പേസർമാർ പാക്കിസ്ഥാനെ കറക്കി.
ശേഷം പാക്കിസ്ഥാനായി നായകൻ ബാബർ ആസാമും(50) മുഹമ്മദ് റിസ്വാനം(49) ചേർന്ന് മൂന്നാം വിക്കറ്റിൽ തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുത്തു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 78 റൺസാണ് നേടിയത്. ഇതോടെ പാക്കിസ്ഥാൻ ശക്തമായ ഒരു നിലയിലേക്ക് കുതിക്കും എന്ന് പോലും ആരാധകർ കരുതി. അവിടെ നിന്ന് ഒരു ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്.
Any format, any occasion, any opponent, this bowling attack turns up and delivers! 🔥
— Royal Challengers Bangalore (@RCBTweets) October 14, 2023
Siraj and Kuldeep started it, Jadeja and Hardik completed the job. And you can never keep Bumrah out of the game. 🫡#PlayBold #TeamIndia #INDvPAK #CWC23 pic.twitter.com/HQigYLgbuf
ഇന്ത്യയുടെ ബോളർമാർ മധ്യ ഓവറുകളിൽ കൃത്യമായി വിക്കറ്റുകൾ കണ്ടെത്തിയത് പാക്കിസ്ഥാന് തിരിച്ചടിയായി മാറുകയായിരുന്നു. കുൽദീപ് യാദവ്, ജസ്പ്രേറ്റ് ബുമ്ര, മുഹമ്മദ് സിറാജ്, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ മധ്യ ഓവറുകളിൽ പാക്കിസ്ഥാനെ തുരത്തി ഓടിച്ചു. ഇതോടെ 185 ന് 2 എന്ന ശക്തമായ നിലയിൽ നിന്ന് പാക്കിസ്ഥാൻ 191 എന്ന സ്കോറിൽ ഓൾഔട്ട് ആവുകയായിരുന്നു. വളരെ ശക്തമായ ബോളിംഗ് പ്രകടനം തന്നെയാണ് ഇന്ത്യ മത്സരത്തിൽ കാഴ്ച വച്ചിരിക്കുന്നത്. മത്സരത്തിൽ ശക്തമായ ഒരു ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് അനായാസം വിജയം സ്വന്തമാക്കാൻ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ.