വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 തോൽവിയെക്കുറിച്ച് ഹാർദിക് പാണ്ഡ്യ: ‘ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണം’

വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാം ഏകദിന മത്സരത്തിലും വമ്പൻ തോൽവി ഏറ്റുവാങ്ങി ടീം ഇന്ത്യ. ഇന്നലെ നടന്ന മാച്ചിൽ രണ്ട് വിക്കെറ്റ് ജയം വിൻഡിസ് ടീം നേടി. ഇതോടെ പരമ്പര 2-0ന് വെസ്റ്റ് ഇൻഡീസ് ടീം മുൻപിലേക്ക് എത്തി.

അതേസമയം ഇന്നലെ മത്സര ശേഷം ഇന്ത്യൻ നായകൻ ഹാർഥിക്ക് പാന്ധ്യ ഇന്ത്യൻ ടീം തോൽവിക്കുള്ള കാരണം വിശദമാക്കി. പരാജയ കാരണം ഇന്നലെ മാച്ച് പ്രേസേന്റെഷൻ സമയം വ്യക്തമാക്കിയ ഹാർഥിക്ക് പാന്ധ്യ ബാറ്റിങ് നിരയുടെ മോശം പ്രകടനത്തെ വിമർശിച്ചു. കൂടാതെ മാച്ചിലെ പോസിറ്റീവ് കാര്യങ്ങളെ കൂടി നായകൻ തുറന്ന് പറഞ്ഞു.

“ഞാൻ സത്യസന്ധമായി പറയുകയാണെങ്കിൽ അത് ഒരിക്കലും തന്നെ സന്തോഷകരമായ ബാറ്റിംഗ് പ്രകടനമല്ലായിരുന്നു , ഞങ്ങൾക്ക് മികച്ച രീതിയിൽ ബാറ്റ് ചെയ്യാമായിരുന്നു. 160+ അല്ലെങ്കിൽ 170 നല്ല ബെസ്റ്റ് ടോട്ടൽ ആയി മാറുമായിരുന്നു. പക്ഷെ സ്പിന്നർമാരെ തിരിക്കാൻ മത്സരത്തിൽ ബാറ്റ് ചെയ്യുന്ന രീതി വളരെ ബുദ്ധിമുട്ടാണ്.” നായകൻ അഭിപ്രായം വിശദമാക്കി.

“നിക്കോളാസ് പൂരൻ അവൻ ബാറ്റ് ചെയ്ത രീതി കളിയെ അവരുടെ കൈകളിലെത്തിച്ചു. നിലവിലെ കോമ്പിനേഷനിൽ, മികച്ച 7 ബാറ്റ്‌സ്മാന്മാരെ ഞങ്ങൾ വിശ്വസിക്കേണ്ടതുണ്ട്, കൂടാതെ ബൗളർമാർ നിങ്ങളുടെ ഗെയിമുകൾ വിജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങൾക്ക് ശരിയായ ബാലൻസ് ഉണ്ടെന്ന് ഉറപ്പാക്കാനുള്ള വഴികൾ നമ്മൾ കണ്ടെത്തേണ്ടതുണ്ട്, എന്നാൽ അതേ സമയം ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. നാലാമാനായി വരുന്ന ഇടംകയ്യൻ നമുക്ക് വൈവിധ്യം നൽകുന്നു. ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര മത്സരമാണെന്ന് തോന്നുന്നില്ല.ആ മികവിൽ അവൻ കളിക്കുന്നുണ്ട് ” ക്യാപ്റ്റൻ തിലക് വർമ്മയെ വാനോളം പുകഴ്ത്തി.

Rate this post