ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തം പേരിലാക്കി മോഹിത് ശർമ്മ | IPL2024 | Mohit Sharma

ഗുജറാത്ത് ടൈറ്റൻസ് ഫാസ്റ്റ് ബൗളർ മോഹിത് ശർമ്മ മറക്കാൻ ആഗ്രഹിക്കുന്ന മത്സരമാണ് ഇന്നലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്നത്.ഡെത്ത് ഓവറുകളിലെ പിശുക്കൻ സ്പെല്ലുകൾക്ക് പേരുകേട്ട മോഹിത് ശർമ്മ ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

4 ഓവറിൽ 73 റൺസ് വഴങ്ങിയ മോഹിത് ശർമ്മ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളറായി മാറിയിരിക്കുകയാണ്. മലയാളി താരം ബേസിൽ തമ്പിയുടെ പേരിലുള്ള റെക്കോർഡാണ് മോഹിത് സ്വന്തം പേരിലാക്കിയത്.2018ൽ ആർസിബിക്കെതിരെ എസ്ആർഎച്ചിന് വേണ്ടി 4 ഓവർ എറിഞ്ഞ ബേസിൽ 70 റൺസ് ആയിരുന്നു വഴങ്ങിയത്. ഡൽഹി ക്യാപ്റ്റൻ ക്യാപ്റ്റൻ ഋഷഭ് പന്ത് 4 സിക്‌സറുകളും ഒരു ബൗണ്ടറിയും അടിച്ചുകൂട്ടിയപ്പോൾ 35-കാരൻ അവസാന ഓവറിൽ 31 റൺസ് വഴങ്ങി. മൊത്തത്തിൽ, മൊഹിതിനെ 18 പന്തിൽ 62 റൺസാണ് അടിച്ചെടുത്തത്.തൻ്റെ എട്ട് സിക്‌സുകളിൽ ഏഴെണ്ണം മോഹിത്തിൻ്റെ ബൗളിംഗിൽ നിന്നാണ്.

ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്നിംഗ്‌സിൽ വഴങ്ങിയ ഏറ്റവും കൂടുതൽ റൺസ് :-
0/73 – മോഹിത് ശർമ്മ (ജിടി) vs ഡിസി, ഡൽഹി, 2024
0/70 – ബേസിൽ തമ്പി (SRH) vs RCB, ബെംഗളൂരു, 2018
0/69 – യാഷ് ദയാൽ (GT) vs KKR, അഹമ്മദാബാദ്, 2023
0/68 – റീസ് ടോപ്ലി (RCB) vs SRH, ബെംഗളൂരു, 2024
0/66 – അർഷ്ദീപ് സിംഗ് (PBKS) vs MI, മൊഹാലി, 2023

പവർപ്ലേ ഓവറിൽ ആദ്യ മൂന്ന് വിക്കറ്റ് നഷ്ടമായ ഡൽഹി ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി. നാലാം വിക്കറ്റിൽ പന്തും അക്‌സർ പട്ടേലും ചേർന്ന് 113 റൺസ് കൂട്ടിച്ചേർത്തപ്പോൾ ഡെത്ത് ഓവറുകളിൽ താരങ്ങൾ കത്തി കയറിയപ്പോൾ ഡൽഹി കൂറ്റൻ സ്കോറിലെത്തി.അവസാന അഞ്ച് ഓവറിൽ 97 റൺസ് ആണ് ഡൽഹി അടിച്ചുകൂട്ടിയത്.ഒരു ഐപിഎൽ ഇന്നിംഗ്‌സിലെ അവസാന അഞ്ച് ഓവറിൽ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ ഡൽഹി രേഖപ്പെടുത്തി.

ഒരു ഐപിഎൽ ഇന്നിംഗ്‌സിലെ അവസാന അഞ്ച് ഓവറുകളിൽ നേടിയ ഏറ്റവും കൂടുതൽ റൺസ് :-
112 – RCB vs GL, ബെംഗളൂരു, 2016
97 – DC vs GT, ഡൽഹി, 2024
96 – PBKS vs MI, മുംബൈ WS, 2023
96 – MI vs DC, മുംബൈ WS, 2024
91 – RCB vs KKR, കൊൽക്കത്ത, 2019

225 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ടൈറ്റൻസിന് രണ്ടാം ഓവറിൽ തന്നെ നായകൻ ശുഭ്മാൻ ഗില്ലിനെ നഷ്ടമായി. മികച്ച ഫോമിലുള്ള സായ് സുദർശനും ദക്ഷിണാഫ്രിക്കൻ ബിഗ്-ഹിറ്റർ ഡേവിഡ് മിലറും ഉജ്ജ്വല വ്യക്തിഗത അർധസെഞ്ചുറികളുമായി ഗുജറാത്തിന്റെ പ്രതീക്ഷകൾ നിലനിർത്തിയെങ്കിലും തോൽവി ഒഴിവാക്കാൻ സാധിച്ചില്ല. ഡൽഹി നാലാം വിജയത്തോടെ പോയിൻ്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു.

Rate this post