‘ഓരോ കളിയും ഓസ്‌ട്രേലിയക്ക് ഫൈനലാണ്’ : എതിർ ടീമുകൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി പാറ്റ് കമ്മിൻസ് |Pat Cummins |World Cup 2023

ലോകകപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഓസ്‌ട്രേലിയയുടെ എതിരാളികൾ ശ്രീലങ്കയാണ്‌.രണ്ട് ടീമുകളും തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു.ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് ഓസ്‌ട്രേലിയ ശ്രീലങ്കയെ നേരിടുക

.ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ മത്സരങ്ങളാണ് ഓസീസ് പരാജയപ്പെട്ടത്. രണ്ട് തുടര്‍ തോല്‍വികളുടെ കടുത്ത സമ്മര്‍ദ്ദത്തിലാണു ടീമെന്നു ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നു. ഓസ്‌ട്രേലിയ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും നേരിടാനിരിക്കുന്ന ടീമുകൾക്ക് കർശനമായ മുന്നറിയിപ്പ് നൽകുകയും വരാനിരിക്കുന്ന ഓരോ മത്സരത്തെയും അവർ ഒരു ഫൈനൽ പോലെ കാണുമെന്നും അഭിപ്രായപ്പെട്ടു.

“ഞങ്ങൾ വിജയവഴികളിലേക്ക് വേഗത്തിൽ തിരിച്ചെത്തേണ്ടതുണ്ട്. ഓരോ കളിയും ഇപ്പോൾ ഞങ്ങൾക്ക് ഫൈനൽ പോലെയാണ്.സമീപ കാലത്ത് നേര്‍ക്കുനേര്‍ കളിക്കാത്ത ചില ടീമുമായി ഞങ്ങള്‍ക്ക് ഇനി മത്സരമുണ്ട്. മുന്‍പ് അവരെയൊക്കെ നേരിട്ടപ്പോള്‍ വിജയം സ്വന്തമായിരുന്നു. അതിന്റെ ആത്മവിശ്വാസമുണ്ട്’ കമ്മിൻസ് പറഞ്ഞു.അഞ്ച് തവണ ലോക ചാമ്പ്യൻമാരായ ടീമിന് ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയുമോ എന്ന് നിർണ്ണയിക്കുന്നതിൽ വരാനിരിക്കുന്ന മത്സരങ്ങൾ നിർണായകമാകും.

‘പതിവ് മികവിലേക്ക് എത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല എന്നതില്‍ ഒരു സംശയവും ഇല്ല. മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ ബോര്‍ഡില്‍ റണ്‍സ് വാരിക്കൂട്ടി എതിരാളികളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഞങ്ങള്‍ക്ക് സാധിക്കാറുണ്ട്. എന്നാല്‍ ആദ്യ രണ്ട് കളികളിലും അതുണ്ടായില്ല. രണ്ട് മത്സരങ്ങളിലും ടീം ചിത്രത്തിലേ ഉണ്ടായില്ല’ ക്യാപ്റ്റൻ പറഞ്ഞു.അഞ്ച് തവണ ലോക ചാമ്പ്യൻമാരായ ഇന്ത്യയ്‌ക്കെതിരെ 199 റൺസും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 177 റൺസ് മാത്രമാണ് നേടാനായത്.