‘ഞങ്ങളുടെ മൂല്യങ്ങൾ നഷ്‌ടപ്പെട്ടു’: ജർമ്മനിയുടെ തകർച്ചയുടെ ഉത്തരവാദി പെപ് ഗ്വാർഡിയോളയാണ്

കഴിഞ്ഞ കുറച്ച് കാലങ്ങളായി നാല് തവണ വേൾഡ് കപ്പ് നേടിയ ജർമനിക്ക് കാര്യങ്ങൾ അത്ര മികച്ചതാണ്. വേൾഡ് കപ്പിലെ മോശം പ്രകടനവും ദുർബലരായ ടീമുകളോടെ പരാജയപെടുന്നതും ആരാധരിൽ വലിയ ആശങ്കയാണ് നൽകിയത്. ജർമൻ ദേശീയ ടീമിന്റെ തകർച്ചയുടെ ഉത്തരവാദി പെപ് ഗ്വാർഡിയോളയാണെന്നാണ് മുൻ താരം ബാസ്റ്റ്യൻ ഷ്വെയിൻസ്റ്റീഗർ അഭിപ്രായപ്പെട്ടത്.സ്പാനിഷ് പരിശീലകൻ കാരണം ജർമ്മനിക്ക് മൂല്യങ്ങൾ നഷ്ടപ്പെട്ടുവെന്ന് ഷ്വെയിൻസ്റ്റീഗർ ബ്രിട്ടീഷ് റേഡിയോ സ്റ്റേഷൻ ടോക്ക്‌സ്‌പോർട്ടിനോട് പറഞ്ഞു.

“പെപ് ഗ്വാർഡിയോള ബയേൺ മ്യൂണിക്കിലേക്കും ജർമ്മനിയിലേക്കും വന്നത് ഞങ്ങളെ പരോക്ഷമായി ബാധിച്ചു. അദ്ദേഹം രാജ്യത്ത് വന്നപ്പോൾ ചെറിയ പാസുകളിലൂടെയുള്ള ഫുട്ബോൾ കളിക്കണമെന്ന് എല്ലാവരും വിശ്വസിച്ചു. അതോടെ ഞങ്ങൾക്ക് ഞങ്ങളുടെ മൂല്യങ്ങൾ നഷ്‌ടപ്പെടുകയായിരുന്നു.ഇതോടെ തനത് ഫുട്ബോൾ ശൈലി ഞങ്ങൾക്ക് നഷ്ടമാവുകയും ചെയ്തു “ഷ്വെയ്ൻസ്റ്റീഗർ ടോക്ക്‌സ്‌പോർട്ടിനോട് പറഞ്ഞു.2013ൽ മുൻ ബാഴ്‌സലോണ പരിശീലകൻ മ്യൂണിക്കിൽ എത്തിയതിന് ശേഷം രണ്ട് സീസണുകളിൽ ഗാർഡിയോളയുടെ കീഴിൽ ബയേണിൽ കളിച്ചു. 2015ൽ ഷ്‌വെയ്‌ൻസ്റ്റീഗർ ക്ലബ് വിട്ടപ്പോൾ ഗ്വാർഡിയോള 2016ൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോയി.

“മറ്റു മിക്ക രാജ്യങ്ങളും ജർമ്മനിയെ ഒരു പോരാളിയായാണ് കണക്കാക്കുന്നതെന്നു ഞാൻ കരുതുന്നു.അവസാനം വരെ പോരാടാനുള്ള കഴിവിനെ എല്ലാവരും മാതൃകയാക്കിയിരുന്നു.കഴിഞ്ഞ ഏഴും എട്ടും വർഷമായി ശക്തികൾ നഷ്ടപ്പെട്ടു, ശൈലി നഷ്ടമായിരിക്കുകയാണ് പന്ത് അങ്ങോട്ടും ഇങ്ങോട്ടും കൈമാറാനാണ് ഇപ്പോൾ എല്ലാവരും മത്സരിക്കുന്നത്. ഇതും ജർമനിയുടെ തകർച്ചക്ക് കാരണമായി തീർന്നു “2016 മുതൽ ജർമ്മനിയുടെ തകർച്ചയെക്കുറിച്ച് ഷ്വെയിൻസ്റ്റീഗർ പറഞ്ഞു.

2014-ൽ ഷ്വെയ്ൻസ്റ്റീഗർ ഒരു പ്രധാന പങ്ക് വഹിച്ച് ടീമിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ജോക്കിം ലോ അക്കാലത്ത് ജർമ്മനി പരിശീലകനായിരുന്നു. 2016 യൂറോയുടെ സെമിഫൈനലിൽ ജർമ്മനി എത്തിയെങ്കിലും പിന്നീട് പ്രധാന ടൂർണമെന്റുകളിൽ നിരാശയായിരുന്നു. 2018 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം പുറത്തായി.യൂറോ 2020 ന്റെ രണ്ടാം റൗണ്ടിൽ മാത്രമേ എത്തിയിട്ടുള്ളൂ, കഴിഞ്ഞ വർഷം ലോകകപ്പിൽ വീണ്ടും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി.

ലോയുടെ പകരക്കാരനായ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ, ജർമ്മനി കഴിഞ്ഞ സീസണിൽ 11 മത്സരങ്ങളിൽ മൂന്നെണ്ണം മാത്രമാണ് വിജയിച്ചത്. കഴിഞ്ഞ മാസം കൊളംബിയയോട് സ്വന്തം തട്ടകത്തിൽ 2-0 തോൽവി ഏറ്റുവാങ്ങി.അടുത്ത വർഷം യൂറോ 2024 ആതിഥേയത്വം വഹിക്കുന്ന രാജ്യമാണ് ജർമ്മനി.അതേസമയം ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച് ഗാർഡിയോള സിറ്റിക്കൊപ്പം വിജയം ആസ്വദിച്ചു.