ഫൈനലിൽ ഗോളടിക്കുന്നത് ശീലമാക്കി എയ്ഞ്ചൽ ഡി മരിയ,പോർട്ടോയെ കീഴടക്കി ബെൻഫിക്കക്ക് കിരീടം

ഫൈനലിൽ ഗോളടിക്കുന്നത് ശീലമാക്കിയിരിക്കുകയാണ് അര്ജന്റീന സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ. പോർച്ചുഗീസ് സൂപ്പർ കപ്പിൽ പോർട്ടോയ്‌ക്കെതിരായ ബെൻഫിക്ക 2-0 ത്തിന്റെ വിജയം നേടിയ ഡി മരിയ സ്കോർ ബോർഡിൽ തന്റെ പേര് കൂടി ചേർത്തു.

ലോകകപ്പ് ഫൈനൽ ഉൾപ്പെടെ അർജന്റീനയ്‌ക്കായി തുടർച്ചയായ മൂന്ന് ഫൈനലുകളിൽ സ്‌കോർ ചെയ്തതിന് ശേഷം, ഒരു വലിയ മത്സരത്തിൽ ഒരിക്കൽ കൂടി സ്‌കോർ ചെയ്തിരിക്കുകയാണ് ഡി മരിയ.പോർട്ടോയ്‌ക്കെതിരെയുളള മത്സരത്തിൽ 35 കാരൻ വിജയത്തിൽ ആദ്യ ഗോൾ നേടി.

പെനാൽറ്റി ഏരിയയുടെ അരികിൽ പന്ത് സ്വീകരിച്ച അർജന്റീന താരം മനോഹരമായ ഷോട്ടിലൂടെ പന്ത് വലയിലാക്കി ബെൻഫിക്കയെ 1-0ന് മുന്നിലെത്തിച്ചു. 61 ആം മിനിട്ടിലാണ് ഡി മരിയയുടെ ഗോൾ വന്നത്.ഏഴു മിനിട്ടിനു ശേഷം റാഫ സിൽവയുടെ അസിസ്റ്റിൽ നിന്ന് സ്‌ട്രൈക്കർ മുസ കൂടി ഗോൾ നേടിയതോടെ ബെൻഫിക്ക കിരീടം ഉറപ്പിക്കുകയായിരുന്നു.

ക്യാപ്റ്റൻ നിക്കോളാസ് ഒട്ടമെൻഡി ബെൻഫിക്കയ്ക്ക് ട്രോഫി ഉയർത്തി.പെപ്പെയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചതിനെത്തുടർന്ന് 10 പേരുമായി പോർട്ടോ കളി അവസാനിപ്പിച്ചത്. ഇത് ഒൻപതാം തവണയാണ് ബെൻഫിക്ക സൂപ്പർ കപ്പ് നേടുന്നത്.

Rate this post