ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് ഫൈനലിൽ സ്ഥാനം പിടിച്ച് അൽ നസ്ർ|Al Nassr |Cristiano Ronaldo

സൗദി അറേബ്യയിലെ അബഹയിലുള്ള പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൾ അസീസ് സ്റ്റേഡിയത്തിൽ നടന്ന അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് സെമി ഫൈനലിൽ അൽ നാസറിന് ജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളിൽ അൽ ഷോർട്ടയെ കീഴടക്കിയാണ് അൽ നാസർ ഫൈനലിൽ സ്ഥാനം പിടിച്ചത്. ഒരു ഗോളിന്റെ ജയമാണ് അൽ അൽ നാസർ മത്സരത്തിൽ നേടിയത്.വിജയത്തോടെ ചരിത്രത്തിൽ ആദ്യമായി അൽ നാസർ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് ഫൈനലിൽ എത്തുകയും ചെയ്തു.

മത്സരത്തിന്റെ തുടക്കം മുതൽ അൽ നാസറിന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. 31 ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 38 ആം മിനുട്ടിൽ ബ്രസീലിയൻ താരം അലക്സ് ടെല്ലെസിന്റെ ബോക്സിന് പുറത്ത് നിന്നുള്ള തകർപ്പൻ ഷോട്ട് ക്രോസ്ബാറിൽ തട്ടി മടങ്ങി. ഒന്നാം പകുതി അവസാനിക്കുന്നതിന് മുൻപ് മാനെയെ ബോക്സിൽ വീഴ്ത്തിയതിന് പെനാൽറ്റിക്ക് വേണ്ടി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ മാനെയും റൊണാൾഡോയും അൽ ഷോർട്ട പ്രതിരോധത്തിനെ മറികടക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 75 ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ അൽ നാസർ മുന്നിലെത്തി.മാനെയെ ബോക്‌സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നാണ് 38 കാരൻ ഗോൾ നേടിയത്.

Rate this post