കേരള ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ കാവൽക്കാരൻ ഈസ്റ്റ് ബംഗാളിലേക്ക് |Kerala Blasters |Prabhsukhan Singh Gill
കേരള ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ കാവൽക്കാരൻ പ്രഭ്സുഖൻ സിംഗ് ഗിൽ ഈസ്റ്റ് ബംഗാളിലേക്ക്.2020 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കുന്ന 22 കാരൻ കഴിഞ്ഞ സീസണിൽ 19 മത്സരങ്ങളിൽ കളിച്ചിരുന്നു. കൊൽക്കത്തൻ ക്ലബ് താരത്തിന്റെ ട്രാൻസ്ഫർ ഉടൻ തന്നെ പൂർത്തിയാക്കും.രണ്ടു സീസണുകളിലായി ബ്ലാസ്റ്റേഴ്സിനായി 39 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ആദ്യ സീസണിൽ ഒന്നാം നമ്പർ ഗോൾ കീപ്പർ ആൽബിനോ ഗോമസിനേറ്റ പരിക്ക് മൂലം പുറത്തായപ്പോഴാണ് ഗില്ലിന് അവസരം ലഭിക്കുന്നത്.ആറ് വർഷത്തിനിടയിലെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ആദ്യ ഫൈനലിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഐഎസ്എ ല്ലിലെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് പുരസ്‌കാരവും നേടി.പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച 19 കാരനായ ഗിൽ, 2014 ൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിൽ നിന്നാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്.
2017ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ17 ലോകകപ്പിലേക്ക് തയ്യാറെടുക്കുന്ന എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അവിടെ അദ്ദേഹം രണ്ട് വർഷം പരിശീലനം നേടി. അതേ വർഷം തന്നെ ഇന്ത്യൻ ആരോസുമായി കരാറിലെത്തിയ അദ്ദേഹം ഐ-ലീഗിൽ രണ്ട് സീസണുകളിലായി 30 ലധികം മത്സരങ്ങൾ ക്ലബ്ബിനായി കളിച്ചു.
🥉💣 Prabhsukhan Singh Gill is close to join East Bengal 🇮🇳 @EB_LHA1920 #KBFC pic.twitter.com/upsnZFuwkl
— KBFC XTRA (@kbfcxtra) June 10, 2023
ഇന്ത്യൻ U17,U23 ടീമുകളിൽ കളിച്ചിട്ടുള്ള ഗിൽ ഇന്ത്യൻ U20 ടീം നേടിയ അര്ജന്റീന U20 ടീമിനെതിരായ ചരിത്രവിജയത്തിൽ പ്രധാന പങ്കുവഹിച്ചയാളാണ്. ആ മത്സരത്തിൽ ഗിൽ നേടിയ മികച്ച സേവുകൾ ടീമിനെ വിജയത്തിലേക്ക് നയിച്ചു.