’12 സിക്‌സറുകൾ, 4 ഫോറുകൾ’: 45 പന്തിൽ നിന്നും തകർപ്പൻ സെഞ്ചുറിയുമായി റകീം കോൺവാൾ

നടന്നുകൊണ്ടിരിക്കുന്ന കരീബിയൻ പ്രീമിയർ ലീഗ് (സിപിഎൽ) സീസണി പ്രകടനം കൊണ്ട് വീണ്ടും വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ് റകീം കോൺവാൾ.ബാർബഡോസ് റോയൽസിനായി കളിക്കുന്ന അദ്ദേഹം ടൂർണമെന്റിന്റെ 18-ാം മത്സരത്തിൽ സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ് പാട്രിയറ്റ്‌സിനെതിരായ മത്സരത്തിൽ 45 പന്തിൽ ഉജ്ജ്വല സെഞ്ച്വറി നേടി.

ടൂർണമെന്റിൽ നേരത്തെ റണ്ണൗട്ടിനായി വൻതോതിൽ ട്രോളുകൾ നേരിട്ടതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് താരത്തിന്റെ ഈ മിന്നുന്ന പ്രകടനം. മത്സരത്തിൽ വിജയിക്കാൻ റോയൽസിന് 221 റൺസ് വേണമായിരുന്നു.4 ബൗണ്ടറികളും 12 സിക്‌സറുകളും അടക്കം 48 പന്തിൽ 102 റൺസ് നേടിയതിന് ശേഷം അദ്ദേഹം പുറത്തായി. താരത്തിന്റെ രണ്ടു സിക്സുകൾ 110, 111 മീറ്ററുകൾ പിന്നിട്ടു.

മറുപടി ബാറ്റിംഗിൽ കോൺവാളിന്റെ വെടിക്കെട്ട് ബാറ്റിംഗിൽ 18.1 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ബാർബഡോസ് റോയൽസ് ലക്ഷ്യം മറികടന്നു. സിപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ റൺചേസായിരുന്നു ഇത്.സെഞ്ച്വറി തികച്ചതിന് ശേഷം, ജോ റൂട്ടിന്റെ ശൈലി പിന്തുടർന്ന് ‘ബാറ്റ് ഡ്രോപ്പ്’ ആഘോഷം കോൺവാൾ നടത്തുകയും ചെയ്തു.

ജയത്തോടെ ബാർബഡോസ് റോയൽസ് ഏഴ് കളികളിൽ മൂന്ന് ജയവുമായി നാലാം സ്ഥാനത്തേക്ക് ഉയർന്നു.ആറ് കളികളിൽ നിന്ന് 175 റൺസുമായി കോൺവാൾ ഏറ്റവും കൂടുതൽ റൺസ് സ്‌കോറർമാരിൽ മൂന്നാം സ്ഥാനത്താണ്. ഇന്ത്യക്കെതിരായ പരമ്പരയ്ക്കുള്ള ടി20 ഐ ടീമിൽ കോൺവാൾ ഉണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. മറിച്ച്, ടെസ്റ്റ് ടീമിൽ ഇടം നേടി.

4/5 - (1 vote)