എംഎസ് ധോണി, ഋഷഭ് പന്ത് എന്നിവർക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരമായി കെഎൽ രാഹുൽ | KL Rahul | IND vs SA

സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട് പാർക്കിൽ നടന്ന ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഇന്ത്യയെ വലിയ തകർച്ചയിൽ നിന്നും കരകയറ്റിയത്‌ കെഎൽ രാഹുലാണ്‌. ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ 208/8 എന്ന നിലയിൽ ഇന്ത്യ ദിവസം അവസാനിപ്പിച്ചത്. രാഹുലിന്റെ അർദ്ധ സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിഗ്‌സിന്‌ കരുത്തേകിയത്.

ഒന്നാം ഇന്നിംഗ്‌സിൽ അർദ്ധ സെഞ്ച്വറി നേടിയ ഒരേയൊരു ഇന്ത്യൻ കളിക്കാരൻ വിക്കറ്റ് കീപ്പർ-ബാറ്റർ കെഎൽ രാഹുൽ മാത്രമാണ്. 105 പന്തിൽ 10 ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 70 റൺസാണ് രാഹുൽ നേടിയത്.107/5 എന്ന നിലയിൽ നിന്ന ഇന്ത്യൻ സ്കോറിനെ 200 കടത്തിയത് രാഹുലാണ്‌.ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഭീഷണിയുയർത്തുന്ന ബൗളറായ കാഗിസോ റബാഡയെ അദ്ദേഹം മികച്ച രീതിയിൽ കളിച്ചു.ഇന്നലത്തെ ഇന്നിഗ്‌സോടെ എം‌എസ് ധോണി, ഋഷഭ് പന്ത് എന്നിവരോടൊപ്പം ഒരു റെക്കോർഡും രാഹുൽ പങ്കിട്ടു.

മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യക്ക് പുറത്ത് ഫിഫ്റ്റി പ്ലസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പറായി രാഹുൽ മാറി. അദ്ദേഹത്തിന് മുമ്പ് ധോണിക്കും പന്തിനും മാത്രമേ ഈ നേട്ടം കൈവരിക്കാനായിട്ടുള്ളു.മുമ്പ് ഏകദിനത്തിലും ടി20യിലും രാഹുൽ വിക്കറ്റ് കീപ്പറായി ബാറ്റ് ചെയ്തിട്ടുണ്ട്, കൂടാതെ ഇന്ത്യയ്ക്ക് പുറത്ത് ഈ രണ്ട് ഫോർമാറ്റുകളിലും ഫിഫ്റ്റി പ്ലസ് സ്കോറുകൾ നേടിയിട്ടുണ്ട്. എന്നിരുന്നാലും, ഇതാദ്യമായാണ് അദ്ദേഹം ടെസ്റ്റിൽ വിക്കറ്റ് കീപ്പറായി കളിക്കുന്നത്.ഇന്ത്യ 92/4 എന്ന നിലയിലായിരുന്നപ്പോൾ 31-കാരൻ ആറാം നമ്പറിൽ ബാറ്റ് ചെയ്യനിറങ്ങി.

ബൗളിംഗ് ഓൾറൗണ്ടർമാരായ രവിചന്ദ്രൻ അശ്വിൻ, ഷാർദുൽ താക്കൂർ എന്നിവരെ കൂട്ടുപിടിച്ച് ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയ രാഹുൽ സ്കോർ 200 കടത്തി.അവസാന സെഷനിൽ മഴമൂലം മഴ മൂലം കളി അവസാനിക്കുമ്പോൾ ഇന്ത്യ എട്ടു വിക്കറ്റിന് 208 റൺസ് എന്ന നിലയിലാണ്.59 ഓവർ കളി മാത്രമേ സാധ്യമായുള്ളൂ.105 പന്തിൽ 70 റൺസുമായി (10 ഫോറും 2 സിക്സും) പുറത്താകാതെ നിൽക്കുകയാണ് രാഹുൽ.രാഹുൽ തന്റെ എട്ടാം ടെസ്റ്റ് സെഞ്ചുറിയാണ് ലക്ഷ്യമിടുന്നത്.2014ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച രാഹുൽ 34.32 ശരാശരിയിൽ 2700 റൺസ് പിന്നിട്ടു.

തന്റെ 14-ാം ടെസ്റ്റ് അർദ്ധ സെഞ്ച്വറി നേടിയ രാഹുലിന് ഫോർമാറ്റിൽ ഏഴ് സെഞ്ചുറികളുണ്ട്.ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആറ് മത്സരങ്ങളിൽ നിന്ന് 300 ടെസ്റ്റ് റൺസും ഇന്ത്യൻ ബാറ്റർ പിന്നിട്ടു.രാഹുലിന്റെ ഏഴ് ടെസ്റ്റ് സെഞ്ചുറികളിൽ അവസാനത്തേത് 2021/22 ദക്ഷിണാഫ്രിക്കയിൽ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിലാണ് പിറന്നത്.സൗത്ത് ആഫ്രിക്കയിൽ ഒരു ഇന്ത്യൻ ഓപ്പണറുടെ ഏറ്റവും ഉയർന്ന വ്യക്തിഗത ടെസ്റ്റ് സ്കോർ (123) രാഹുൽ രേഖപ്പെടുത്തി.

Rate this post