ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ രോഹിത് ശർമ്മ നാലാം നമ്പറിൽ ബാറ്റ് ചെയ്യണമെന്ന് മുൻ ഇന്ത്യൻ താരം | IND vs ENG

മുൻ ക്രിക്കറ്റ് താരം ദീപ് ദാസ് ഗുപ്ത ഇന്ത്യയോട് ‘ബോക്‌സിന് പുറത്ത്’ ചിന്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ രോഹിത് ശർമ്മ നാലാം നമ്പറിൽ ബാറ്റ് ചെയ്യണമെന്ന് പറഞ്ഞു. ദാസ്ഗുപ്ത രണ്ടാം ടെസ്റ്റിനുള്ള തൻ്റെ ഇന്ത്യൻ ഇന്ത്യൻ പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്തു. യശസ്വി ജയ്‌സ്വാളും ശുഭ്മാൻ ഗില്ലും ഓപ്പണർമാരായി വരണമെന്ന് അഭിപ്രായപ്പെട്ടു.

സ്പിൻ ആക്രമണം ശക്തിപ്പെടുത്തുന്നതിന് കുൽദീപ് യാദവിനെയും വാഷിംഗ്ടൺ സുന്ദറിനെയും പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്താനും നിദ്ദേശിക്കുകയും ചെയ്തു.കെ എൽ രാഹുലും രവീന്ദ്ര ജഡേജയും പരിക്കുമൂലം പുറത്തായതിനെ തുടർന്ന് 24 കാരനായ സുന്ദറിനെ ടെസ്റ്റ് ടീമിലേക്ക് തെരഞ്ഞെടുത്തത്. ” രോഹിത് ശർമ്മ നാലാം നമ്പറിൽ ബാറ്റ് ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നാല് സ്പിന്നർമാരുമായി ഇന്ത്യ കളിക്കണം.അതിൽ വാഷിംഗ്ടണും കുൽദീപും ഉണ്ടാകും. ഞാൻ ഒരു സീമാറെ കുറവായ ഉൾപ്പെടുത്തും”ദാസ്ഗുപ്ത തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ഇന്ത്യ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ സർഫറാസ് ഖാനെയും ഉൾപ്പെടുത്തിയിരുന്ന. എന്നാൽ ദാസ്ഗുപ്ത രജത് പാട്ടിദാറിനെ രണ്ടാം കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.‘വ്യക്തിപരമായ കാരണങ്ങളാൽ’ വിരാട് കോഹ്‌ലി പിന്മാറിയതിനെ തുടർന്നാണ് ആദ്യ രണ്ട് മത്സരങ്ങളിൽ പാട്ടിദാറിനെ തിരഞ്ഞെടുത്തത്. ശുഭ്മാൻ , യശസ്വി എന്നിവരെ ഓപ്പൺ ചെയ്താൽ രജത് പതിദാറെ മൂന്നാം നമ്പറിൽ കളിപ്പിക്കാം.രോഹിത് 4-ലും ശ്രേയസ് അഞ്ചാം നമ്പറിലും കളിക്കണം. ആറാം നമ്പറിൽ വാഷിങ്ടൺ ഇറങ്ങും ,ഒരു ഇടംകൈയ്യൻ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ദാസ്‌ഗുപ്‌ത പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ 11 ഓവർ മാത്രം എറിഞ്ഞ മുഹമ്മദ് സിറാജിനെ ദാസ്ഗുപ്ത തൻ്റെ പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കി.ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ 28 റൺസിന് തോറ്റ ഇന്ത്യ നിലവിൽ പരമ്പരയിൽ 0-1 ന് പിന്നിലാണ്. രണ്ടാം ടെസ്റ്റ് ജനുവരി 2 വെള്ളിയാഴ്ച്ച വിശാഖപട്ടണത്ത് നടക്കും.

രണ്ടാം ടെസ്റ്റിനുള്ള ദീപ് ദാസ്ഗുപ്തയുടെ ഇന്ത്യൻ ഇലവൻ: യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, രജത് പട്ടീദാർ, രോഹിത് ശർമ്മ, ശ്രേയസ് അയ്യർ, വാഷിംഗ്ടൺ സുന്ദർ, രവി അശ്വിൻ, കോന ഭരത്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ

Rate this post