ഹൈദരാബാദ് തോൽവിക്ക് തിരിച്ചടി നൽകാൻ ഇന്ത്യ , ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം | IND vs ENG

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് വിശാഖപട്ടണത്ത് ആരംഭിക്കും. ഹൈദരാബാദിലെ ആദ്യ ടെസ്റ്റിലേറ്റ അപ്രതീക്ഷിത തോൽവിക്ക് മറുപടി പറയുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആദ്യ മത്സരം പരാജയപ്പെട്ട ഇന്ത്യയ്‌ക്ക് നാളെ ആരംഭിക്കുന്ന രണ്ടാം മത്സരം ഏറെ നിര്‍ണായകമാണ്. ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിൻ്റെ ഓലി പോപ്പും ടോം ഹാർട്ട്‌ലിയും ചേർന്നാണ് ഇന്ത്യയെ തകർത്തത്.

രണ്ടാം ടെസ്റ്റിൽ കെ എൽ രാഹുലിൻ്റെയും രവീന്ദ്ര ജഡേജയുടെയും പരിക്ക് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്.രാഹുലിന്‍റെ അഭാവത്തില്‍ സര്‍ഫറാസ് ഖാന്‍, രജത് പടിദാര്‍ എന്നിവരില്‍ ഒരാള്‍ ടീമില്‍ എത്തിയേക്കും. സ്‌പിന്നറായി കുല്‍ദീപ് യാദവ് പ്ലേയിങ് ഇലവനില്‍ എത്താനും സാധ്യതയുണ്ട്.രോഹിത് ശർമ്മയ്ക്കൊപ്പം യശസ്വി ജയ്സ്വാൾ തന്നെ ഓപ്പണിം​ഗിന് ഇറങ്ങിയേക്കും. മോശം ഫോമിലാണെങ്കിലും ശുഭ്മാൻ ​ഗില്ലിന് ഒരവസരം കൂടി നൽകാനാണ് സാധ്യത.അഞ്ചാം നമ്പറിൽ ശ്രേയസ് അയ്യരും ആറാം നമ്പറിൽ കെ എസ് ഭരതും ക്രീസിലെത്തിയേക്കും.

താളം കണ്ടെത്താന്‍ വിഷമിക്കുന്ന പേസര്‍ മുഹമ്മദ് സിറാജിനെ പുറത്തിരുത്താനുള്ള സാധ്യതയുണ്ട്, പകരം വാഷിംഗ്‌ടൺ സുന്ദറിനെ ഉൾപ്പെടുത്തി നാല് സ്പിന്നര്മാരുമായി കളിക്കാനുള്ള സാധ്യതയുണ്ട്. ഇംഗ്ലണ്ട് ഇലവനിൽ വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ അന്തിമ ഇലവനില്‍ തിരിച്ചെത്തി, സ്പിന്നര്‍ ഷൊയ്ബ് ബഷീറും ടീമിലുണ്ട്.മാര്‍ക് വുഡിനു പകരമാണ് ജെയിംസ് ആന്‍ഡേഴ്‌സന്‍ വരുന്നത്. ആദ്യ ടെസ്റ്റില്‍ വെറ്ററന്‍ ഇതിഹാസത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല.

700നു മുകളില്‍ ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തുന്ന ക്രിക്കറ്റ് ചരിത്രത്തിലെ മൂന്നാമത്തെ താരമാകാന്‍ ആന്‍ഡേഴ്‌സനു ഇനി പത്ത് വിക്കറ്റുകളേ വേണ്ടതുള്ളു.സ്പിന്നര്‍ ജാക്ക് ലീഷിനു പകരമാണ് ഷൊയ്ബ് ബഷീര്‍ ടീമില്‍ ഇടം കണ്ടത്.വിശാഖപട്ടണത്ത് ഇതുവരെ രണ്ട് ടെസ്റ്റുകളാണ് നടന്നത്. 2016ല്‍ ഇംഗ്ലണ്ടും 2019ല്‍ ദക്ഷിണാഫ്രിക്കയുമായിരുന്നു ഇന്ത്യയുമായി ഏറ്റുമുട്ടിയത്. രണ്ട് ടെസ്റ്റിലും ഇന്ത്യ ആധികാരിക ജയം നേടി.ഇതുവരെ നടന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ജയം നേടിയത് ആദ്യം ബാറ്റ് ചെയ്‌ത ടീമാണ്. അതുകൊണ്ട് തന്നെ ടോസ് നേടുന്ന ടീം ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കും.

ഇംഗ്ലണ്ട് ടീം: ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), സാക് ക്രൗളി, ബെന്‍ ഡുക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ ഫോക്‌സ്, രെഹാന്‍ അഹമദ്, ടോം ഹാര്‍ട്‌ലി, ഷൊയ്ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍.

ഇന്ത്യ: രോഹിത് ശർമ്മ, യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സർഫറാസ് ഖാൻ, വാഷിംഗ്ടൺ സുന്ദർ, കെഎസ് ഭരത്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുംറ, കുൽദീപ്

Rate this post