‘6 ഇന്നിഗ്‌സിൽ നിന്നും 63 റൺസ്’ : കിട്ടിയ അവസരങ്ങൾ ഉപയോഗിക്കാതെ രജത് പതിദാർ | Rajat Patidar

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൻ്റെ നാലാം ദിവസം 192 റൺസ് വിജയ ലക്‌ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ആദ്യ സെഷനിൽ രണ്ടു ഓപ്പണര്മാരെയും നഷ്ടപെട്ട ശേഷമാണ് രജത് പതിദാർ ക്രീസിലെത്തിയത്. ഒരു കൂട്ടുകെട്ട് ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യവുമാണ് താരം ക്രീസിലെത്തിയത്. എന്നാൽ രജത് പതിദാറിന് 6 പന്തുകളുടെ മാത്രം ആയുസ്സ് ഉണ്ടായുള്ളൂ,ഇന്ത്യൻ സ്കോർ 100 ൽ നിൽക്കെ താരത്തെ ഷോയിബ് ബഷിർ പൂജ്യത്തിനു പുറത്താക്കി.

തൻ്റെ ഹ്രസ്വ ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ ഡക്കായിരുന്നു ഇത്.നിരവധി സീനിയർ താരങ്ങൾക്ക് പരമ്പര നഷ്‌ടപ്പെടുകയും യുവ പ്രതിഭകൾക്ക് അരങ്ങേറ്റത്തിന് അവസരം നൽകുകയും ചെയ്‌ത സാഹചര്യത്തിൽ തനിക്ക് ലഭിച്ച സുവർണ്ണാവസരം പതിദാർ മാത്രം ഉപയോഗിക്കാത്തതായി തോന്നുന്നു.പതിദാറിന്റെ പ്രകടനത്തിൽ ആരാധരും നിരാശരായിരുന്നു. 32, 9, 5, 0, 17, 0 എന്നിങ്ങനെയാണ് പതിദാർ ഇംഗ്ലണ്ട് പരമ്പരയിൽ നേടിയ സ്‌കോറുകൾ.ആറ് ഇന്നിംഗ്സുകളിൽ നിന്ന് 10.50 ശരാശരിയിൽ 63 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.

ധർമ്മശാല ടെസ്റ്റിൽ KL രാഹുൽ ടീമിലേക്ക് വരുമ്പോൾ രജത് പതിദാർ പുറത്താകും എന്നുറപ്പാണ്. വിരാട് കോഹ്‌ലി ടെസ്റ്റ് പരമ്പരയിൽ നിന്നും ഒഴിവായത് കൊണ്ടാണ് ഇംഗ്ലണ്ട് ലയൺസിനെതിരായ ഇന്ത്യ എയ്ക്ക് വേണ്ടിയുള്ള മികച്ച പരമ്പരയ്ക്ക് ശേഷം രജത് പാട്ടിദാറിന് അവസരം ലഭിച്ചത്.ആഭ്യന്തര ക്രിക്കറ്റിൽ റണ്ണുകളുടെ പർവതങ്ങളുള്ള സർഫറാസ് ഖാനെക്കാൾ മുന്നിലാണ് അദ്ദേഹത്തിന് അവസരം ലഭിച്ചത്.അരങ്ങേറ്റത്തിൽ 32 റൺസ് നേടി പ്രതീക്ഷ നൽകുന്ന പ്രകടനം പുറത്തെടുത്തു.

അടുത്ത അഞ്ച് ഇന്നിംഗ്‌സുകളിൽ 9, 5, 0, 17, 0 റൺസ് മാത്രമാണ് രജത് പതിദാറിന് നേടാൻ സാധിച്ചത്.കെ എൽ രാഹുൽ പൂർണ ആരോഗ്യവാനായിരിക്കുകയും അടുത്ത ടെസ്റ്റ് പരമ്പരയിൽ വിരാട് കോഹ്‌ലി തിരിച്ചെത്തുകയും ചെയ്യുകയും ചെയ്യും. കൂടാതെ റുതുരാജ് ഗെയ്‌ക്‌വാദും പൂർണ്ണ ഫിറ്റ്‌നസ് വീണ്ടെടുക്കും.അതുകൊണ്ട് തന്നെ രജത് പാട്ടിദാറിന് ഒരിക്കൽ പോലും അവസരം ലഭിച്ചേക്കില്ല.

Rate this post