രഞ്ജി ട്രോഫി: കേരളത്തിനെതിരെ മുംബൈക്ക് ബാറ്റിംഗ് തകർച്ച , രഹാനെ പൂജ്യത്തിന് പുറത്ത് | Ranji Trophy

തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിന്റെ ആദ്യ സെഷനിൽ കേരളത്തിനെതിരെ കരുത്തരായ മുംബൈക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മുംബൈ 117/5 എന്ന നിലയിലാണ്.

മത്സരത്തിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ ജയ് ബിസ്റ്റയെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് തമ്പി കേരളത്തിന് മികച്ച തുടക്കം നൽകിയത്. രണ്ടാം പന്തില്‍ രഹാനെയെയും പുറത്താക്കി ബേസില്‍ തമ്പിയാണ് മുംബൈയെ ഞെട്ടിച്ചത്. ഇന്ത്യൻ താരമായ രഹാനെയെ ബേസിലിന്‍റെ പന്തില്‍ സഞ്ജു സാംസണ്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. അതോടെ മുംബൈ 0/2 എന്ന നിലയിലായി.18 റൺസെടുത്ത സുവേദ് പാർക്കറിനെ ഇടങ്കയ്യൻ പേസർ വിശ്വേശ്വർ സുരേഷ് പുറത്താക്കി.

ഓപ്പണർ ഭൂപൻ ലാൽവാനുമായി (50) മൂന്നാം വിക്കറ്റിൽ പ്രാകർ 41 റൺസ് കൂട്ടിച്ചേർത്തു.നാലാം വിക്കറ്റിൽ ലാൽവാനിയും വിക്കറ്റ് കീപ്പർ-ബാറ്റർ പ്രസാദ് പവാറും (28) ചേർന്ന് 65 റൺസ് കൂട്ടിച്ചേർത്തു. നന്നായി സെറ്റ് ചെയ്ത ലാൽവാനിയെ പുറത്താക്കി എം ഡി നിധീഷ് പുറത്താക്കി.ശിവം ദുബെ (9 ബാറ്റിംഗ്), ഷംസ് മുലാനി (2 ബാറ്റിംഗ്) എന്നിവരാണ് ഉച്ചഭക്ഷണ ഇടവേളയിൽ ക്രീസിൽ.

രണ്ട് കളികളിൽ നിന്ന് 14 പോയിന്റുമായി മുംബൈ ഗ്രൂപ്പിൽ ഒന്നാമതെത്തിയപ്പോൾ കേരളം നാല് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.മുംബൈ 31 ഓവറിൽ 117/5 (ഭൂപെൻ ലാൽവാനി 50; ബേസിൽ തമ്പി 2/21).

Rate this post