വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ രക്ഷകനായി , രക്ഷകനായി സച്ചിൻ ബേബി : ബംഗാളിനെതിരെ കേരളം ഭേദപ്പെട്ട നിലയിൽ | Ranji Trophy

ബംഗാളിനെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ ആദ്യ ദിനത്തിൽ ചായയ്ക്ക് പിരിയുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് എന്ന നിലയിലാണ് കേരളം .തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ക്യാപ്റ്റൻ സഞ്ജു സാംസൺ ഒരിക്കൽ കൂടി നിരാശപെടുത്തിയപ്പോൾ സച്ചിൻ ബേബിയാണ് കേരളത്തിന്റെ രക്ഷക്കെത്തിയത്.

സച്ചിൻ (77), അക്ഷയ് ചന്ദ്രൻ (42) എന്നിവരാണ് ക്രീസിൽ.രോഹൻ കുന്നുമ്മൽ (19), ജലജ് സക്‌സേന (40), രോഹൻ പ്രേം (3), ക്യാപ്റ്റൻ സഞ്ജു സാംസൺ (8) എന്നിവർ പുറത്തായി.സക്‌സേനയും സച്ചിനും മൂന്നാം വിക്കറ്റിൽ 42 റൺസ് കൂട്ടിച്ചേർത്തു. അഞ്ചാം വിക്കറ്റിൽ 86 റൺസാണ് സച്ചിനും അക്ഷയും ചേർന്ന് ഇതുവരെ നേടിയത്. ബംഗാളിനായി സൂരജ് സിന്ധു ജയ്‌സ്വാൾ, ആകാശ് ദീപ്, അങ്കിത് മിശ്ര, ഷഹബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിൻ്റ് മാത്രമുള്ള കേരളത്തിന് ക്വാർട്ടറിലെത്താൻ ചെറിയൊരു ചാൻസ് മാത്രമാണുള്ളത്.

ക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്താൻ ഒരു ബോണസ് പോയിൻ്റിൽ കേരളത്തിന് ജയിച്ചേ മതിയാകൂ. എട്ട് ടീമുകളുള്ള ഗ്രൂപ്പിൽ അഞ്ച് കളികളിൽ നിന്ന് 12 പോയിൻ്റുമായി ബംഗാൾ നാലാം സ്ഥാനത്താണ്.ഈ സീസണിൽ കന്നി ജയം തേടിയാണ് കേരളം ഇറങ്ങിയത്.ഗ്രൂപ്പ് ടോപ്പർമാരായ മുംബൈ (27 പോയിൻ്റ്) ഇതിനകം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചപ്പോൾ ആന്ധ്ര (22) രണ്ടാം സ്ഥാനത്താണ്.സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി.മൂന്നാമതായി ക്രീസിലെത്തിയ 3 റൺസ് നേടിയ രോഹന്‍ പ്രേമിനെ ആകാശ് പുറത്താക്കി.

സ്കോർ 82 ൽ നിലക്കെ ഓപ്പണറായി ഇറങ്ങി 40 റൺസ് നേടിയ സക്‌സേന മടങ്ങി. പിന്നാലെ 8 റൺസ് നേടിയ സഞ്ജു സാംസണെ കേരളത്തിന് നഷ്ടമായി. ഷഹ്ബാസ് അഹമ്മദിന്റെ പന്തില്‍ തിവാരിക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. ഒരു ബൗണ്ടറി പോലും ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നില്ല.കേരളം 69 ഓവറിൽ 198/4 (സച്ചിൻ ബേബി 77 ബാറ്റിംഗ്, അക്ഷയ് ചന്ദ്രൻ 42 ബാറ്റിംഗ്, ജലജ് സക്‌സേന 40)

Rate this post