ബെൻ സ്റ്റോക്‌സിനെ പുറത്താക്കി കപിൽ ദേവിൻ്റെ റെക്കോർഡിന് ഒപ്പമെത്തി രവിചന്ദ്രൻ അശ്വിൻ | Ravichandran Ashwin
ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ടിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ ബെൻ സ്റ്റോക്‌സിനെ പുറത്താക്കി ഇന്ത്യൻ ഓഫ് സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ തൻ്റെ പേര് റെക്കോർഡ് ബുക്കുകളിൽ കുറിച്ചു.ടെസ്റ്റ് ക്രിക്കറ്റിൽ ഇത് 12-ാം തവണയാണ് അശ്വിൻ സ്റ്റോക്‌സിനെ പുറത്താക്കുന്നത്.
അശ്വിൻ തൻ്റെ കളിജീവിതത്തിൽ സ്റ്റോക്‌സിനെതിരെ 232 റൺസ് മാത്രമാണ് വഴങ്ങിയത്. സ്റ്റോക്‌സിനെതിരെ അശ്വിൻ കളിച്ച 25 ഇന്നിംഗ്‌സുകളിൽ ഇംഗ്ലീഷ് ഓൾറൗണ്ടർക്കെതിരെ ആധിപത്യം സ്ഥാപിച്ചു.ക്രിക്ബസിൻ്റെ അഭിപ്രായത്തിൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ തവണ ഒരു ബാറ്ററെ പുറത്താക്കുന്ന ഇന്ത്യൻ ബൗളറുടെ കാര്യത്തിൽ അശ്വിൻ കപിൽ ദേവിൻ്റെ റെക്കോർഡിനൊപ്പമെത്തി.ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ടെസ്റ്റ് ക്രിക്കറ്റിൽ മുദാസർ നാസറിനെ 12 തവണ പുറത്താക്കിയിരുന്നു.
Ravichandran Ashwin gets Ben Stokes for the 12th time in Test cricket🔥
— SportsTiger (@The_SportsTiger) January 27, 2024
📷: BCCI#INDvENG #ENGvIND #TestCricket #Cricket #RAshwin #BenStokes #Cricket pic.twitter.com/T8iDhNBQvj
ഇഷാന്ത് ശർമ്മ 11 തവണ അലസ്റ്റർ കുക്കിനെ പുറത്താക്കിയപ്പോൾ കപിൽ 11 തവണ ഗ്രഹാം ഗൂച്ചിനെ പുറത്താക്കിയിട്ടുണ്ട്.ഡേവിഡ് വാർണറെ 11 തവണയും അലസ്റ്റർ കുക്കിനെ 9 തവണയും അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ പുറത്താക്കിയിട്ടുണ്ട്..മൂവരിൽ അശ്വിൻ മാത്രമാണ് സ്പിന്നർ എന്നത് ശ്രദ്ധേയമാണ്. 25 ഇന്നിംഗ്‌സുകളിൽ നിന്നായി, സ്റ്റോക്‌സ് 232 റൺസാണ് വെറ്ററൻ സ്പിന്നറിനെതിരെ നേടിയത്. 501 ഡോട്ട് ബോളുകൾ നേരിട്ടതിന് പുറമെ 23 ഫോറുകളും നാല് സിക്‌സറുകളും താരം അടിച്ചു കൂട്ടിയത്.
🤯 That's a ripper from Ashwin to claim England's skipper Stokes wicket.#RavichandranAshwin #BenStokes #INDvENG #INDvsENG #TeamIndia #BharatArmy #COTI🇮🇳 pic.twitter.com/qZkK0imeKj
— The Bharat Army (@thebharatarmy) January 27, 2024
37.23 സ്‌ട്രൈക്ക് റേറ്റുള്ള അശ്വിനെതിരെ സ്റ്റോക്‌സിൻ്റെ ശരാശരി 19.33 ആണ്.ഹോം ഗ്രൗണ്ടിൽ 10 തവണ അശ്വിൻ സ്റ്റോക്‌സിനെ പുറത്താക്കിയിട്ടുണ്ട്. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 140/4 എന്ന നിലയിലായപ്പോഴാണ് സ്റ്റോക്സ് ക്രീസിലെത്തിയത്. ഒടുവിൽ 33 പന്തിൽ നിന്ന് ആറ് റൺസ് നേടി. അശ്വിന്റെ പന്തിൽ സ്റ്റോക്സ് ക്ലീൻ ബൗൾഡ് ആവുകയായിരുന്നു.