‘റോങ് കോൾ’: അരങ്ങേറ്റ മത്സരത്തിൽ സർഫറാസ് ഖാനെ റൺ ഔട്ടാക്കിയതിന് പിന്നാലെ ക്ഷമാപണം നടത്തി രവീന്ദ്ര ജഡേജ | Ravindra Jadeja |Sarfaraz Khan

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ദിവസത്തെ കളി അവസാനിച്ചതിന് പിന്നാലെ സഹതാരം സർഫറാസ് ഖാനോട് മാപ്പ് പറഞ്ഞ് രവീന്ദ്ര ജഡേജ. രാജ്‌കോട്ടിൽ ആദ്യ ദിനം തൻ്റെ നാലാം സെഞ്ചുറി നേടിയ ജഡേജ, പെട്ടെന്നുള്ള സിംഗിളിനായി ശ്രമിക്കുന്നതിനിടെ അരങ്ങേറ്റക്കാരനായ സർഫറാസിനെ റൺ ഔട്ടാക്കിയിരുന്നു.

സെഞ്ചുറിക്കടുത്തെത്തിയ ജഡേജ അമിതമായി പ്രതിരോധത്തിലേക്ക് വലിഞ്ഞതാണ് പ്രശ്‌നമായത്. 99 റൺസിൽ കുടുങ്ങിയ ജഡേജ, പെട്ടെന്നുള്ള സിംഗിളിനായി സർഫറാസ് ഖാനെ വിളിച്ചു. അരങ്ങേറ്റക്കാരൻ ഉടൻ ഓടിയെങ്കിലും ഓൾറൗണ്ടർ മടക്കി അയച്ചു.ഓടാനുള്ള ശ്രമം നടത്തുകയും മാര്‍ക്ക് വുഡ് പന്ത് കയ്യിലൊതുക്കമെന്ന് ഉറപ്പിച്ചതോടെ പിന്‍വാങ്ങുകയും ചെയ്തിരുന്നു. ഇതിനിടെ സര്‍ഫറാസ് ക്രീസ് വിടുകയും ചെയ്തു. വുഡിന്റെ ഡയറക്റ്റ് ത്രോയിൽ സർഫറാസ് പുറത്തായി.

ആദ്യ ദിവസത്തെ കളിയവസാനിക്കാന്‍ ഏതാനും ഓവറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഈ റണ്ണൗട്ട്.66 പന്തില്‍ 62 റണ്‍സെടുത്തിരിക്കെയാണ് താരം റണ്ണൗട്ടാവുന്നത്. ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സര്‍ഫറാസ് ഖാന്റെ ഇന്നിംഗ്‌സ്. താരത്തിന്റെ പിതാവ്, ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരും റൺ ഔട്ടിൽ നിരാശ പ്രകടിപ്പിച്ചു.ക്യാപ്റ്റന്‍ രോഹിത് ശര്‍മ സകല നിയന്ത്രണവും നഷ്ടപ്പെട്ട് പൊട്ടിത്തെറിക്കുകയായിരുന്നു. റണ്ണൗട്ടിനു പിന്നാലെ അണിഞ്ഞിരുന്ന തൊപ്പി വലിച്ചെറിഞ്ഞാണ് രോഹിത് രോഷം പ്രകടിപ്പിച്ചത്.

131 റൺസിൽ നായകൻ രോഹിത് പുറത്തായതിന് പിന്നാലെ ബാറ്റിങ്ങിന് ഇറങ്ങിയ സർഫറാസ് സ്വപ്നതുല്യമായ ബാറ്റിംഗ് നടത്തുകയായിരുന്നു. ക്രീസിലേക്ക് ചുവടുവെച്ച നിമിഷം മുതൽ ആത്മവിശ്വാസവും സ്ട്രോക്ക് പ്ലേയും കൊണ്ട് സർഫറാസ് എല്ലാവരെയും വിസ്മയിപ്പിച്ചു.തൻ്റെ കന്നി സെഞ്ചുറിയിൽ എത്തിയില്ലെങ്കിലും, അരങ്ങേറ്റക്കാരൻ ആരാധകരെയും വിദഗ്ധരെയും ഇന്ത്യൻ മാനേജ്‌മെൻ്റിനെയും ഒരുപോലെ ആകർഷിച്ചു. സർഫറാസ് ഉടൻ തന്നെ ഇന്ത്യയ്‌ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ സ്ഥിരം സ്‌പോട്ട് ഹോൾഡറാകുമെന്ന് പ്രതീക്ഷിക്കാം.

Rate this post