1579 ദിവസത്തെ വരൾച്ച രാജ്‌കോട്ടിലെ അവസാനിപ്പിച്ച് രോഹിത് ശർമ്മയും രവീന്ദ്ര ജഡേജയും | IND vs ENG

രാജ്‌കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ദിനത്തിലെ തുടക്കത്തിലെ തകർച്ചക്ക് ശേഷം രോഹിത് ശർമ്മയും രവീന്ദ്ര ജഡേജയും ചേർന്ന് ഇന്ത്യയെ മികച്ച നിലയിൽ എത്തിക്കുകയായിരുന്നു. ആദ്യ മണിക്കൂറിൽ തന്നെ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും ക്യാപ്ടന്റെയും ജഡേജയുടെയും ഡബിൾ സെഞ്ച്വറി കൂട്ട്കെട്ട് ഇന്ത്യയെ മുന്നോട്ട് നയിക്കുകയും മികച്ച സ്കോർ നേടികൊടുക്കുകയും ചെയ്തു.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തൻ്റെ 11-ാം ടെസ്റ്റ് സെഞ്ചുറി നേടിയപ്പോൾ ജഡേജ തന്റെ നാലാം ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കി.അഞ്ചാം നമ്പറിൽ സ്ഥാനക്കയറ്റം ലഭിച്ച ജഡേജ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ സെഞ്ചുറിയുമായി പുറത്താവാതെ നിൽക്കുകായണ്‌.ഇരുവരും ഇപ്പോൾ ഡബിൾ സെഞ്ച്വറി കൂട്ടുകെട്ടിലൂടെ 1579 ദിവസത്തെ (നാല് വർഷത്തിലേറെ) വരൾച്ച അവസാനിപ്പിചിരിക്കുകയാണ്.അഞ്ച് വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ ജോഡി ഹോം ഗ്രൗണ്ടിൽ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് നേടുന്നത്.

രോഹിതും ജഡേജയും ചേർന്ന് 204 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടുണ്ടാക്കി.131 റൺസ് നേടിയ രോഹിത് ശർമ്മ മാർക്ക് വുഡിന്റെ പന്തിലാണ് പുറത്തായത്.റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 267 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കിയ അജിങ്ക്യ രഹാനെയുടെയും രോഹിത് ശർമയുടെയും ജോഡിയാണ് ഡബിൾ സെഞ്ച്വറി നേടിയ അവസാന ഇന്ത്യൻ ജോഡി.ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റുകളിൽ നാലാം വിക്കറ്റിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൂട്ടുകെട്ടാണിത്. 2002ലെ ഹെഡിംഗ്‌ലി ടെസ്റ്റിൽ സച്ചിൻ ടെണ്ടുൽക്കറും സൗരവ് ഗാംഗുലിയും ചേർന്നാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്കായി ഏറ്റവും ഉയർന്ന നാലാമത്തെ വിക്കറ്റ് കൂട്ടുകെട്ട്. 1952-ൽ ഹെഡിംഗ്‌ലിയിൽ 222 റൺസെടുത്ത വിജയ് മഞ്ജരേക്കർ, വിജയ് ഹസാരെ എന്നിവരുടെതാണ് രണ്ടാമത്തെ ഉയർന്ന സ്‌റ്റാൻഡ്.

ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 110 റണ്‍സുമായി ജഡേജയും ഒരു റണ്ണുമായി കുല്‍ദീപ് യാദവുമാണ് ക്രിസീല്‍.196 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 14 ബൗണ്ടറിയുമടക്കം 131 റണ്‍സ് നേടിയാണ് രോഹിത് പുറത്തായത്. സർഫറാസ് 66 പന്തില്‍ 62 റണ്‍സെടുത്താണ്. 198 പന്തുകള്‍ നേരിട്ട് ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പടെയാണ് ജഡേജ മൂന്നക്കം തികച്ചത്.ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് മൂന്ന് വിക്കറ്റുകളും ടോം ഹാര്‍ട്‌ലി ഒരു വിക്കറ്റും വീഴ്ത്തി.

ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും വേണ്ടിയുള്ള ഏറ്റവും ഉയർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടുകൾ:

249 – സച്ചിൻ ടെണ്ടുൽക്കറും സൗരവ് ഗാംഗുലിയും, 2002
222 – വിജയ് മഞ്ജരേക്കർ & വിജയ് ഹസാരെ, 1952
204 – രോഹിത് ശർമ്മയും രവീന്ദ്ര ജഡേജയും, 2024
190 – മുഹമ്മദ് അസ്ഹറുദ്ദീൻ & മൊഹീന്ദർ അമർനാഥ്, 1985
189 – മുഹമ്മദ് അസ്ഹറുദ്ദീൻ & സഞ്ജയ് മഞ്ജരേക്കർ, 1990

Rate this post