റയൽമാഡ്രിഡിന് സീസണിലെ ആദ്യ തോൽവി സമ്മാനിച്ച് അത്ലറ്റികോ മാഡ്രിഡ് : നാല് ഗോളുകളുടെ ജയം നേടി പിഎസ്ജി : ഇന്റർ മിലാൻ ജയം ,നാപോളിക്ക് സമനില : ന്യൂ കാസിലിന് എട്ടു ഗോൾ ജയം

മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിനെ തകർത്ത് വിട്ട് അത്ലറ്റികോ മാഡ്രിഡ് . ഒന്നിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് അത്ലറ്റികോ മാഡ്രിഡ് നേടിയത്. അൽവാരോ മൊറാറ്റയുടെ ഇരട്ട ഗോളുകളാണ് അത്ലറ്റികോക്ക് വിജയം നേടിക്കൊടുത്തത്.നാലാം മിനിറ്റിൽ സാമുവൽ ലിനോയുടെ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ മൊറാട്ട അത്ലറ്റികോ മാഡ്രിഡിനെ മുന്നിലെത്തിച്ചു.

18-ാം മിനിറ്റിൽ സൗൾ നിഗസിന്റെ ക്രോസിൽ നിന്ന് അന്റോയിൻ ഗ്രീസ്മാൻ മറ്റൊരു ഹെഡറിലൂടെ ലീഡ് ഉയർത്തി.35-ാം മിനിറ്റിൽ ടോണി ക്രൂസ് റയലിനായി ഒരു ഗോൾ മടക്കി.രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ സൗളിന്റെ മറ്റൊരു ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ മൊറാട്ട അത്‌ലറ്റിക്കോയുടെ മൂന്നാമത്തെ ഗോളും നേടി വിജയമുറപ്പിച്ചു. വിജയത്തോടെ അത്‌ലറ്റിക്കോ 10 പോയിന്റുമായി ലാലിഗ സ്റ്റാൻഡിംഗിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ബാഴ്‌സലോണയ്ക്കും ജിറോണയ്ക്കും പിന്നിലായി യൽ മാഡ്രിഡ് ഇപ്പോൾ 15 പോയിന്റുമായി മൂന്നാമതാണ്.

ലീഗ് 1-ൽ ഇന്നലെ നടന്ന മത്സരത്തിൽ പിഎസ്ജി എതിരില്ലാത്ത നാല് ഗോളുകൾക്ക് മാഴ്സെയെ പരാജയപ്പെടുത്തി.പാരീസ് സെന്റ് ജെർമെയ്‌നിനായി ഗോങ്കലോ റാമോസ് ഇരട്ട ഗോളുകൾ നേടി.കോലോ മുവാനി,ഹക്കിമി എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ഈ ജയം ആറ് കളികളിൽ നിന്ന് 11 പോയിന്റുമായി പിഎസ്ജിയെ സ്റ്റാൻഡിംഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർത്തി. എട്ടാം മിനുട്ടിൽ അക്രഫ് ഹക്കിമിയുടെ ഗോളിൽ പിഎസ്ജി ലീഡെടുത്തു്.32 ആം മിനുട്ടിൽ കണങ്കാലിന് പരിക്കേറ്റ എംബപ്പേക്ക് പകരമായി റാമോസിനെ ഇറക്കി. 37 ആം മിനുട്ടിൽ കോലോ മുവാനി ലീഡ് ഇരട്ടിയാക്കി.47 മിനിറ്റിൽ ഔസ്മാൻ ഡെംബെലെയുടെ ക്രോസിൽ നിന്ന് റാമോസ് പിഎസ്ജിയുടെ മൂന്നാം ഗോൾ നേടി. 89 ആം മിനുട്ടിൽ റാമോസ് നാലാമത്തെ ഗോൾ നേടി.

രണ്ടാം പകുതിയിൽ ഫെഡറിക്കോ ഡിമാർക്കോ നേടിയ ഗോളിൽ എംപോളിലെ കീഴടക്കി ഇന്റർ മിലാൻ. ജയത്തോടെ സീരി എ സ്റ്റാൻഡിംഗിൽ ഇന്റർ മിലാൻ മൂന്ന് പോയിന്റ് ലീഡ് പുനഃസ്ഥാപിച്ചു.സ്‌റ്റേഡിയോ കാർലോ കാസ്‌റ്റെല്ലാനിയിലെ ജയം അഞ്ച് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ററിനെ 15 പോയിന്റിൽ എത്തിച്ചു. പോയിന്റുകളോ ഗോളുകളോ ഇല്ലാതെ എംപോളി ടേബിളിന്റെ അടിത്തട്ടിൽ തന്നെ തുടരുന്നു. വിക്ടർ ഒസിംഹെൻ പെനൽറ്റി നഷ്ട്പെടുത്തിയ മത്സരത്തിൽ നാപ്പോളി ബൊലോഗ്‌നയുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.ആദ്യ പകുതിയിൽ അഞ്ചാം മിനിറ്റിൽ തന്നെ നാപോളിയെ മുന്നിലെത്തിക്കാനുള്ള അവസരം ഒസിംഹെൻ നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഷെഫീൽഡ് യുണൈറ്റഡിനെതീരെ എട്ടു ഗോളിന്റെ വിജയവുമായി ന്യൂകാസിൽ യുണൈറ്റഡ്. ന്യൂ കാസിലിനായി എട്ട് വ്യത്യസ്ത കളിക്കാർ ആണ് സ്കോർ ചെയ്തത്.പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു മത്സരത്തിൽ എട്ട് വ്യത്യസ്ത ഗോൾ സ്‌കോറർമാരുള്ള ആദ്യ ടീമെന്ന റെക്കോർഡും എഡ്ഡി ഹോവിന്റെ ടീമിനായി.സീൻ ലോങ്‌സ്റ്റാഫ് (21′)ഡാൻ ബേൺ (31′)സ്വെൻ ബോട്ട്‌മാൻ (35′)കല്ലം വിൽസൺ (56′)ആന്റണി ഗോർഡൻ (61′)മിഗ്വൽ അൽമിറോൺ (68′)ബ്രൂണോ ഗ്വിമാരേസ് (73′)അലക്‌സാണ്ടർ ഇസക്ക് (87′) എന്നിവരാണ് ന്യൂ കാസിലിന്റെ ഗോളുകൾ നേടിയത്.

Rate this post