‘ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരങ്ങളിൽ സഞ്ജു സാംസണെ മറികടന്ന് ഋഷഭ് പന്ത് ആദ്യ ഇലവനിൽ കളിക്കണം’ : ടോം മൂഡി | Sanju Samson

ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ കുറച്ച് മത്സരങ്ങളിൽ സഞ്ജുവിന് പകരമായി ഋഷഭ് പന്ത് കളിക്കണമെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ടോം മൂഡി പറഞ്ഞു.നീണ്ട നാളുകൾക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ പന്ത് ഐപിഎല്ലിൽ ഡെൽഹിക്കായി മികച്ച പ്രകടനമാണ് നടത്തികൊണ്ടിരിക്കുന്നത്. രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജുവിനും ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

ഇടംകയ്യൻ താരമായതിനാൽ പന്ത് ആദ്യ മത്സരങ്ങളിൽ കളിക്കണമെന്നും ,മധ്യനിരയിൽ രണ്ട് വലംകൈയ്യൻമാരുമായി കളിക്കത്തിനേക്കാൾ നല്ലത് പന്തിനെ കളിപ്പിക്കുന്നതാണ്.സാംസൺ ഒരു സ്പെഷ്യലിസ്റ്റ് നമ്പർ 3 ആണെന്നും മുൻ SRH കോച്ച് പറഞ്ഞു. മധ്യനിരയിൽ ജോലി ചെയ്യാൻ സ്വാഭാവിക നമ്പർ 5-നോട് ആവശ്യപ്പെടുന്നതാണ് നല്ലതെന്ന് മൂഡി കരുതുന്നു.” പന്ത് ഒരു ഇടംകൈയ്യനാണ് എന്നതാണ് അദ്ദേഹത്തിൻ്റെ അധിക നേട്ടമെന്ന് ഞാൻ കരുതുന്നു.പ്രത്യേകിച്ച് മിഡിൽ ഓവറുകളിൽ, അത്തരത്തിലുള്ള വ്യത്യാസം ഉണ്ടാകുന്നത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു” മൂഡി പറഞ്ഞു.

പന്തിൻ്റെ തിരിച്ചുവരവ് അസാധാരണമായ ഒന്നായിരുന്നുവെന്ന് മൂഡി പറഞ്ഞു. ഡിസി ക്യാപ്റ്റൻ ഇംപാക്ട് സബ് ആയി കളിക്കുമെന്നാണ് എല്ലാവരും ആദ്യം കരുതിയതെന്ന് മുൻ എസ്ആർഎച്ച് കോച്ച് പറഞ്ഞു. എന്നിരുന്നാലും, അദ്ദേഹം എല്ലാ മത്സരങ്ങളും കളിക്കുന്നതും ക്യാപ്റ്റനായും കീപ്പറായും ബാറ്ററായും പ്രകടനം നടത്തുന്നത് ശ്രദ്ധേയമാണ്.11 മത്സരങ്ങളിൽ നിന്ന് 44.22 ശരാശരിയിലും 158.56 സ്‌ട്രൈക്ക് റേറ്റിലും 398 റൺസ് പന്ത് നേടിയിട്ടുണ്ട്.

Rate this post