ഡൽഹി ക്യാപിറ്റല്‍സിന് വേണ്ടി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാവാൻ റിഷബ് പന്ത് | IPL 2024 | Rishabh Pant

ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത് രാജസ്ഥാൻ റോയൽസിനെതിരെ കളത്തിലിറങ്ങുമ്പോൾ ഫ്രാഞ്ചൈസിക്കായി തൻ്റെ നൂറാമത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരം കളിക്കും. ഡെല്ഹിക്കായി 100 ഐപിഎൽ മത്സരങ്ങൾ കളിക്കുന്ന ആദ്യ കളിക്കാരനായി മാറും.ഈ റെക്കോര്‍ഡില്‍ റോയല്‍സിന്റെ സ്പിന്നര്‍ അമിത് മിശ്രയ്‌ക്കൊപ്പമാണ് റിഷഭ് പന്തുള്ളത്.

പന്തും അമിത് മിശ്രയും ഡല്‍ഹി കുപ്പായത്തില്‍ 99 മത്സരങ്ങള്‍ വീതമാണ് കളിച്ചിട്ടുള്ളത്. എന്നാല്‍ അമിത് മിശ്ര ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് ഇറങ്ങാന്‍ സാധ്യതയില്ല. ഇതോടെ ക്യാപിറ്റല്‍സിന് വേണ്ടി 100 മത്സരങ്ങളെന്ന നാഴികക്കല്ല് ആദ്യം പിന്നിടാന്‍ പന്തിന് സാധിക്കും. ആക്രമണകാരിയായ ഇടംകൈയ്യൻ ബാറ്റർ 2016 ലെ ഐപിഎൽ അരങ്ങേറ്റം മുതൽ ഡെൽഹിക്കയാണ് കളിക്കുന്നത്.ഡിസിക്കായി ഇതുവരെ കളിച്ച 99 മത്സരങ്ങളിൽ നിന്ന് 34.40 ശരാശരിയിലും 147.90 സ്‌ട്രൈക്ക് റേറ്റിലും 2,856 റൺസും 98 ഇന്നിംഗ്‌സുകളിൽ നിന്ന് ഒരു സെഞ്ചുറിയും 15 അർധസെഞ്ചുറികളും പന്ത് നേടിയിട്ടുണ്ട്. 128* ആണ് അദ്ദേഹത്തിൻ്റെ മികച്ച സ്കോർ.

ഡൽഹിക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമാണ് പന്ത്. ഡേവിഡ് വാർണർ (84 മത്സരങ്ങളിൽ 2,433 റൺസ്), വീരേന്ദർ സെവാഗ് (87 മത്സരങ്ങളിൽ നിന്ന് 2,382 റൺസ്) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.2016, 2017 സീസണുകളിൽ യഥാക്രമം 10 ഇന്നിംഗ്‌സുകളിൽ നിന്ന് 198 റൺസും 14 മത്സരങ്ങളിൽ നിന്ന് 366 റൺസും നേടി, 2018 സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 52.62 ശരാശരിയിലും 173.60 എന്ന കൂറ്റൻ സ്‌ട്രൈക്ക് റേറ്റിലും 684 റൺസ് നേടി. ഒരു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറികളും നേടി.2021ലാണ് പന്തിനെ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി നിയമിച്ചത്.

ക്യാപ്റ്റനെന്ന നിലയിൽ 16 മത്സരങ്ങൾ ജയിക്കുകയും 14 കളികൾ തോൽക്കുകയും ഒന്ന് ടൈയിൽ അവസാനിക്കുകയും ചെയ്തിട്ടുണ്ട്. വിജയശതമാനം 51.61 ആണ്. ഫൈനലിലേക്ക് പോയ 2020 ഡിസി ടീമിൻ്റെ ഭാഗമായിരുന്നു അദ്ദേഹം, എന്നാൽ മുംബൈ ഇന്ത്യൻസിനോട് (എംഐ) അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടു. വാഹനാപകടത്തില്‍ പരിക്കേറ്റ പന്ത് 14 മാസത്തിന് ശേഷമാണ് കളിക്കളത്തിലേക്ക് തിരികെയെത്തിയത്. പഞ്ചാബ് കിംഗ്‌സിനെതിരായ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായി ഇറങ്ങിയ പന്തിന് (18) തിളങ്ങാനായിരുന്നില്ല. മത്സരത്തില്‍ ക്യാപിറ്റല്‍സ് നാല് വിക്കറ്റിന് പരാജയം ഏറ്റുവാങ്ങി.

Rate this post