റിയാന്‍ പരാഗ് 2.0 : ഡല്‍ഹിക്കെതിരെ കൂറ്റൻ സ്കോർ അടിച്ചെടുത്ത് രാജസ്ഥാൻ റോയൽസ് | IPL2024

ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ഡൽഹിക്കെതിരായ മത്സരത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ തൻ്റെ മൂന്നാം അർദ്ധ സെഞ്ച്വറിയുമായി രാജസ്ഥാൻ ഓൾറൗണ്ടർ റിയാൻ പരാഗ് ഫോമിലേക്ക് തിരിച്ചുവന്നു. പരാഗ് 34 പന്തിൽ അർദ്ധ സെഞ്ച്വറി നേടി. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത പരാഗ് രാജസ്ഥാനെ 20 ഓവറിൽ 5 വിക്കറ്റിന് 185 എന്ന മികച്ച സ്കോറിലെത്തിച്ചു.

റിയാൻ പരാഗ് 45 പന്തിൽ നിന്നും 7 സിക്‌സും 6 ബൗണ്ടറിയുമടക്കം 84 റൺസ് നേടി പുറത്താവാതെ നിന്നു.നോർട്ട്ജെ എറിഞ്ഞ അവസാന ഓവറിൽ 25 റൺസാണ് താരം അടിച്ചു കൂട്ടിയത്.നാലാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസിൻ്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ റിയാൻ പരാഗ് നേടി.2008ൽ പഞ്ചാബ് കിംഗ്‌സിനെതിരെ (അന്നത്തെ കിംഗ്‌സ് ഇലവൻ പഞ്ചാബ്) ഷെയ്ൻ വാട്‌സൻ്റെ 76 റൺസ് മറികടന്നാണ് പരാഗ് 45 പന്തിൽ 84 റൺസെടുത്തത്.

ആര്‍ അശ്വിന്‍ (19 പന്തില്‍ 29), ധ്രുവ് ജുറല്‍ (12 പന്തില്‍ 20) എന്നിവർ റോയൽസിനായി നിര്‍ണായക പ്രകടനം പുറത്തെടുത്തു. തകർച്ചയോടെയാണ് റോയൽസ് ബാറ്റിംഗ് ആരംഭിച്ചത്. 5 റൺസ് നേടിയ യശസ്വി ജയ്‌സ്വാളിനെ രണ്ടാം ഓവറിൽ നഷ്ടപ്പെട്ടു. എന്നാല്‍ ആറാം ഓവറില്‍ ഖലീലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി സഞ്ജു (14) മടങ്ങി.

എട്ടാം ഓവറില്‍ ബട്‌ലറും (11) മടങ്ങി. പിന്നീട ഇറങ്ങിയ 29 റൺസ് നേടി പരാഗിനൊപ്പം 54 കൂട്ടുകെട്ട് പടുത്തുയർത്തി. 20 റൺസ് നേടിയ ജുറൽ പരാഗിനൊപ്പം 52 റണ്‍സ് ചേര്‍ത്ത ശേഷമാണ മടങ്ങിയത്.ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 7 പന്തില്‍ 14 റൺസ് നേടി.അവസാന ഓവറില്‍ നോര്‍ക്യക്കെതിരെ പരാഗ് 25 റണ്‍സാണ് നേടിയത്.

Rate this post