മഹ്റെസിന് ഗോൾ ,സൗദി പ്രൊ ലീഗിൽ തകർപ്പൻ ജയവുമായി അൽ- അഹ്ലി |Riyad Mahrez

സൗദി പ്രോ ലീഗിൽ അൽ-ഖലീജിനെ 3-1 ന് തോൽപ്പിച്ച് തുടർച്ചയായ രണ്ടാം വിജയം നേടിയിരിക്കുകയാണ് അൽ ഹിലാൽ.മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് അൽ-അഹ്‌ലിയിൽ ചേർന്നതിന് ശേഷം റിയാദ് മഹ്‌റസ് തന്റെ ആദ്യ ഗോൾ നേടുകയും ചെയ്തു.ആദ്യ പത്ത് മിനിറ്റിനുള്ളിൽ മുൻ റോമ ഡിഫൻഡർ റോജർ ഇബാനെസ് അഹ്ലിയെ മുന്നിലെത്തിച്ചു.

ഹാഫ് ടൈമിന് തൊട്ടുമുമ്പ് മഹ്രെസ് സൗദി ക്ലബ്ബിനായുള്ള തന്റെ ആദ്യ ഗോൾ നേടി. പകരക്കാരനായി ഇറങ്ങിയ പകരക്കാരനായി ഇറങ്ങിയ മൻസൂർ ഹംസി അൽ ഖലീജിനായി ഒരു ഗോൾ മടക്കി.എന്നാൽ വിങ്ങർ സുമയ്ഹാൻ അൽ-നബിത് സ്റ്റോപ്പേജ് ടൈമിൽ അൽ-അഹ്‌ലിയുടെ മൂന്നാമത്തെ ഗോൾ നേടി വിജയമുറപ്പിച്ചു.

മുൻ ന്യൂകാസിൽ യുണൈറ്റഡ് താരം അലൻ സെന്റ്-മാക്സിമിന്റെ പാസിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ പിറന്നത്.ഈ വിജയത്തോടെ അൽ അഹ്ലി ലീഗിൽ ഒന്നാം സ്ഥാനത്തെത്തി.മറ്റ് മുൻനിര ടീമുകളിൽ ഭൂരിഭാഗവും ഇതുവരെ കാമ്പെയ്‌നിന്റെ രണ്ടാം മത്സരങ്ങൾ കളിച്ചിട്ടില്ല.

കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്ക് നേടിയ ബ്രസീലിയൻ സൂപ്പർ താരം റോബർട്ടോ ഫിർമിനോ ഇന്ന് അൽ അഹ്ലിയായി ഇറങ്ങിയില്ല.കഴിഞ്ഞ ആഴ്‌ച ഇതേ സ്‌കോറിന് അൽ-ഹസീമിനെ തോൽപ്പിച്ച ശേഷം അൽ-അഹ്‌ലിയുടെ തുടർച്ചയായ 3-1 വിജയമാണിത്.

Rate this post