‘ലിയോ ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ്, അവിശ്വസനീയമായ കളിക്കാരനാണ്’ : അന്റോയിൻ ഗ്രീസ്‌മാൻ |Lionel Messi

മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിൽ ചേർന്നത് മുതൽ സൂപ്പർ താരം ലയണൽ മെസ്സി സെൻസേഷണൽ ഫോമിലാണ്.തന്റെ പുതിയ ക്ലബ് ഇന്റർ മിയാമിക്ക് വേണ്ടി ഇതുവരെ ആറ് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ നേടിയിട്ടുണ്ട്.ചൊവ്വാഴ്ച ഫിലാഡൽഫിയ യൂണിയനെതിരെ നടന്ന ലീഗ് കപ്പ് സെമിയിലും മെസ്സി ഗോൾ നേടിയിരുന്നു.

ലീഗ് കപ്പ് ഫൈനലിൽ അവർ നാഷ്‌വില്ലെ എസ്‌സിയെ നേരിടും.ബാഴ്‌സലോണയിൽ മെസ്സിക്കൊപ്പം കളിച്ച അന്റോയിൻ ഗ്രീസ്‌മാൻ ഇന്റർ മിയാമിൽ പോവാനുള്ള 36 കാരന്റെ തീരുമാനത്തെ പിന്തുണച്ചു.“ഞാൻ അദ്ദേഹത്തെ (യുഎസിൽ) പിന്തുടരുന്നു. ലിയോ ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ്, സ്റ്റേഡിയങ്ങൾ നിറയ്ക്കുന്നു, മെസ്സി എല്ലാ കളികളിലും ഗോളുകൾ നേടി, അദ്ദേഹം അവിശ്വസനീയമായ കളിക്കാരനാണ്. പബ്ലിസിറ്റിക്ക് വേണ്ടി എം.എൽ.എസ് ചെയ്ത ഏറ്റവും മികച്ച കാര്യം അദ്ദേഹമാണ്. മെസ്സി യുണൈറ്റഡ് സ്റ്റേറ്റ്സിലെ സോക്കറിന്റെ പ്രതിച്ഛായയാണ്”ഗ്രീസ്മാൻ പറഞ്ഞു.

MLS-ൽ തന്റെ കളി ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ഫ്രഞ്ച് താരം പറഞ്ഞു.“അവിടെ പൂർത്തിയാക്കുക എന്നതാണ് എന്റെ ലക്ഷ്യം, പക്ഷേ കാര്യങ്ങൾ വിജയിക്കാൻ കഴിയുന്ന അവസ്ഥയിലാണ്. ഒന്നാമതായി, ചരിത്രം സൃഷ്ടിക്കുന്നത് തുടരാനും അത്‌ലറ്റിക്കോ മാഡ്രിഡിൽ കിരീടങ്ങൾ നേടാനും ഞാൻ ആഗ്രഹിക്കുന്നു”ഗ്രീസ്മാൻ പറഞ്ഞു.

2019 മുതൽ 2021 വരെ ബാഴ്സയിൽ ഒരുമിച്ച് കളിച്ചവരാണ് ഇരുവരും. അതിനാൽ തന്നെ ഇരുവരും ഉറ്റസുഹൃത്തുക്കൾ കൂടിയാണ്.അത്ലറ്റിക്കൊ മാഡ്രിഡിനായി 200 ലേറെ മത്സരങ്ങളിൽ ബൂട്ട്കെട്ടിയ ഗ്രീസ്മാൻ 100 ലേറെ ഗോളുകളും അവർക്കായി നേടിയിട്ടുണ്ട്.

Rate this post