‘സമ്മർദ്ദമുണ്ടായെങ്കിലും അതിനെ നന്നായി കൈകാര്യം ചെയ്യാൻ ബോളർമാർക്ക് സാധിച്ചു’ : രോഹിത് ശർമ |World Cup 2023

ന്യൂസിലൻഡിനെ 70 റൺസിന് പരാജയപ്പെടുത്തി ലോകകപ്പിന്റെ ഫൈനലിലേക്ക് മാർച് ചെയ്തിരിക്കുകയാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ.ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെയോ ഓസ്‌ട്രേലിയയെയോ നേരിടും.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്‌ലിയുടെ 50-ാം ഏകദിന സെഞ്ചുറിയും (117) ശ്രേയസ് അയ്യറുടെ (105) തുടർച്ചയായ രണ്ടാം ലോകകപ്പ് സെഞ്ചുറിയും ചേർന്ന് 50 ഓവറിൽ 397/4 എന്ന കൂറ്റൻ സ്‌കോർ നേടി. രോഹിത് ശർമ്മ (47), ശുഭ്മാൻ ഗിൽ (പുറത്താകാതെ 80) എന്നിവരും ബാറ്റിംഗിൽ സംഭാവന നൽകി.ഡാരിൽ മിച്ചലും (134) കെയ്ൻ വില്യംസണും (69) ചേർന്ന് 181 റൺസ് നേടി ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. എന്നാൽ ഒരു ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി ഷമി ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. തുടർച്ചയായ വിക്കറ്റ് വീഴ്ത്തി ഷമി കിവികളുടെ സ്വപനങ്ങൾ തകർത്തു.ഒടുവിൽ 7/57 എന്ന കരിയറിലെ മികച്ച പ്രകടനത്തോടെ ഗെയിം പൂർത്തിയാക്കി.

സെമിയിലെ വിജയത്തിനെ പറ്റി മത്സരശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.“ഞാൻ ഇവിടെ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്,എത്ര റൺസ് നേടിയാലും ഒരിക്കലും റിലാക്സ് ചെയ്യാൻ കഴിയില്ല. എത്രയും പെട്ടെന്ന് മത്സരം അവസാനിപ്പിക്കാൻ ശ്രമിക്കുക എന്നത് മാത്രമാണ് ചെയ്യാനാവുന്നത്. ഞങ്ങളുടെ മേൽ സമ്മർദ്ദം ഉണ്ടാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു.ഫീൽഡിങ്ങിൽ പിഴവുകൾ വരുത്തിയപ്പോഴും ഞങ്ങൾ ശാന്തത കൈവെടിഞ്ഞില്ല. ഇങ്ങനെയുള്ള കാര്യങ്ങൾ പല സമയത്തും ക്രിക്കറ്റിൽ സംഭവിക്കാം. എന്നിരുന്നാലും മത്സരത്തിൽ വിജയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ”കളി കഴിഞ്ഞ് രോഹിത് പറഞ്ഞു.

“സ്കോറിംഗ് നിരക്ക് 9-ന് മുകളിലായിരിക്കുമ്പോൾ നമ്മൾ കൂടുതൽ ചാൻസുകൾ എടുക്കും. അങ്ങനെ ന്യൂസിലാൻഡ് ഞങ്ങൾക്ക് കുറച്ചധികം ചാൻസുകൾ നൽകി. എന്നാൽ അത് പൂർണമായും വിനിയോഗിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. മാത്രമല്ല മിച്ചലും വില്യംസനും വളരെ അവിസ്മരണീയമായ രീതിയിലാണ് ബാറ്റ് ചെയ്തത്. അതിനാൽ ഞങ്ങൾ ശാന്തരായി തന്നെ തുടരേണ്ടതുണ്ടായിരുന്നു. പല സമയത്തും ഗാലറിയിലിരിക്കുന്ന ആരാധകർ നിശബ്ദരായിരുന്നു. അതാണ് ഈ കളിയുടെ പ്രത്യേകതയും. എന്തെങ്കിലും ചെയ്ത് മത്സരം തിരികെ കൊണ്ടുവരണം എന്നതു മാത്രമായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്. ഞങ്ങൾ എല്ലാം പരീക്ഷിച്ചു ഷാമി മത്സരത്തിൽ അവിസ്മരണീയമായിരുന്നു” രോഹിത്ത് കൂട്ടിച്ചേർത്തു.

“ഞങ്ങളുടെ ബൗളർമാർ മുൻകൈയെടുത്ത് പന്തെറിഞ്ഞ രീതി, അവർ വിക്കറ്റുകൾ വീഴ്ത്തി. ഇന്ന്, സമ്മർദ്ദം ഇല്ലെന്ന് ഞാൻ പറയില്ല. കളിക്കാർ അവരുടെ ജോലി നന്നായി ചെയ്തു.ആദ്യ ഒമ്പത് മത്സരങ്ങളിൽ ഞങ്ങൾ ചെയ്യുന്നത് ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചു. കാര്യങ്ങൾ വളരെ മനോഹരമായി സംഭവിച്ചു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Rate this post