രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ടെസ്റ്റ് പരമ്പരയിൽ ധാരാളം റൺസ് നേടുമെന്ന് സുനിൽ ഗവാസ്കർ | SA vs IND | Rohit Sharma | Virat Kohli
ദക്ഷിണാഫ്രിക്കയ്ക്കെതിരായ 2 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ബാറ്റുകൊണ്ടു തിളങ്ങുമെന്ന് ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കർ. ദക്ഷിണാഫ്രിക്കയിൽ കന്നി ടെസ്റ്റ് പരമ്പര വിജയം നേടാനായാണ് ഇന്ത്യ ഇറങ്ങുന്നത്.നവംബർ 19ന് ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലിലെ ഹൃദയഭേദകമായ തോൽവിക്ക് ശേഷം ടീം ഇന്ത്യയുടെ ശക്തരായ കോഹ്ലിയും രോഹിതും വീണ്ടും കളത്തിലിറങ്ങും.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന, ടി20 ഐ പരമ്പരകളിൽ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ചു. അവരുടെ അഭാവത്തിൽ ഏകദിന പരമ്പര 2-1 ന് സ്വന്തമാക്കാനും ടി20 പരമ്പര 1-1 ന് സമനിലയിലാക്കാനും ഇന്ത്യക്ക് കഴിഞ്ഞു.ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടെസ്റ്റ് പരമ്പരയിൽ റൺസ് സ്കോർ ചെയ്യാൻ കോഹ്ലിക്കും രോഹിത്തിനും സാധിക്കുമെന്ന് സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെ ഗവാസ്കർ പറഞ്ഞു. ദക്ഷിണാഫ്രിക്കൻ ബൗളിംഗ് ഇന്ത്യൻ ബാറ്റർമാർക്ക് വലിയ ഭീഷണിയില്ലെന്നും അദ്ദേഹം കണക്കുകൂട്ടി.
“അവർ പരിചയസമ്പന്നരായ ബാറ്റർമാരാണ്, അവർ എല്ലായിടത്തും കളിച്ചതിന് ശേഷമാണ് വരുന്നത്, അതിനാൽ ഈ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും അവർ ധാരാളം റൺസ് സ്കോർ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.അവർക്ക് വളരെയധികം കഴിവുകൾ ഉള്ളതിനാൽ മാത്രമല്ല, ഇത്തവണ ദക്ഷിണാഫ്രിക്കൻ ബൗളിംഗ് ആക്രമണത്തിന് അത്ര ശക്തിയില്ലെന്നു ഞാൻ കരുതുന്നു” ഗവാസ്കർ പറഞ്ഞു.2023ലെ ഏകദിന ലോകകപ്പിൽ കോഹ്ലിയും രോഹിത്തും ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചു.കോഹ്ലി 765 റൺസും രോഹിത് 11 ഇന്നിംഗ്സുകളിൽ നിന്ന് 597 റൺസും നേടി.
ദക്ഷണാഫ്രിക്കയിൽ ടെസ്റ്റിൽ 14 ഇന്നിംഗ്സുകളിൽ നിന്ന് 51.36 എന്ന ശ്രദ്ധേയമായ ശരാശരിയിൽ 719 റൺസ് ആണ് കോലി നേടിയത്.ദക്ഷിണാഫ്രിക്കൻ മണ്ണിൽ കോഹ്ലി രണ്ട് സെഞ്ച്വറികളും മൂന്ന് അർധസെഞ്ചുറികളും നേടി. 2018-19 പരമ്പരയിലെ 153 റൺസാണ് ദക്ഷിണാഫ്രിക്കയിൽ കോഹ്ലിയുടെ ഉയർന്ന ടെസ്റ്റ് സ്കോർ.അതേ പര്യടനത്തിൽ കോഹ്ലി 3 മത്സരങ്ങളിൽ നിന്ന് 47.66 ശരാശരിയിൽ 286 റൺസ് നേടി. ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യയുടെ വെല്ലുവിളി നിറഞ്ഞ ചരിത്രമുണ്ടെങ്കിലും കോഹ്ലിയുടെ വ്യക്തിഗത പ്രകടനങ്ങൾ എപ്പോഴും വേറിട്ടുനിൽക്കുന്നു.
ദക്ഷിണാഫ്രിക്കയിലെ തന്റെ ടെസ്റ്റ് റെക്കോർഡ് മെച്ചപ്പെടുത്താൻ രോഹിത് നോക്കും. ദക്ഷിണാഫ്രിക്കയിൽ നാല് മത്സരങ്ങളിൽ നിന്ന് 15.37 ശരാശരിയിൽ 123 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ മികച്ച പേസർമാരുടെ അഭാവത്തിൽ കോഹ്ലിക്കും രോഹിതിനും ദക്ഷിണാഫ്രിക്കൻ മണ്ണിൽ കൂടുതൽ റൺസ് നേടാനാകുമെന്ന് ഗവാസ്കർ കരുതുന്നു.