ക്യാപ്റ്റനാവാൻ രോഹിത് ശർമ്മ ,കോലിയും ടീമിലേക്ക് : അഫ്ഗാൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും | Rohit Sharma | Virat Kohli

ജൂണിൽ അമേരിക്കയിൽ നടക്കുന്ന ടി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണ് അഫ്ഗാനിസ്ഥാനെതിരെയുള്ളത്. അഫ്ഗാനിസ്ഥാൻ പരമ്പരയിൽ സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും കളിക്കുമോ എന്ന കാര്യം ഇപ്പോഴും വ്യകതമല്ല.നിലവിലെ അവസ്ഥയിൽ വേൾഡ് കപ്പ് മുന്നിൽകണ്ട് ഇരു താരങ്ങളെയും ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യത കാണുന്നുണ്ട്.

ഐപിഎല്ലിലെ പ്രകടനവുമായിരിക്കും ടി20 ലോകകപ്പ് ടീമിലെ സെലക്ഷനിലെ പ്രധാന മാനദണ്ഡം. ലോകകപ്പ് പങ്കാളിത്തത്തെക്കുറിച്ച് രണ്ട് വെറ്ററൻമാരുമായി സംസാരിക്കാൻ സെലക്ടർമാരുടെ ചെയർമാൻ അജിത് അഗാർക്കർ രണ്ടാം ടെസ്റ്റിനിടെ ദക്ഷിണാഫ്രിക്കയിലേക്ക് പറന്നിരുന്നു. കോലിയും രോഹിതും ടി 20 ലോകകപ്പ് കളിക്കാനുള്ള ആഗ്രഹം വ്യകത്മാക്കിയിട്ടുണ്ട്.അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 ഐക്ക് അഞ്ച് ദിവസങ്ങൾ മാത്രമേയുള്ളൂ, ജനുവരി 11 ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അഫ്ഗാൻ പാരമ്പരക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കും.ഹാര്‍ദിക്, സൂര്യ എന്നിവരുടെ അഭാവത്തില്‍ രോഹിത് ക്യാപ്റ്റനാവുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. 2022ലെ ടി20 ലോകകപ്പിനുശേഷം രോഹിത്തും കോലിയും ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല. സൂര്യകുമാര്‍ യാദവിന്റെ അഭാവത്തില്‍ വിരാട് കോലി പ്ലേയിംഗ് ഇലവനില്‍ എത്തും.IND vs AFG T20I പരമ്പരയ്ക്കായി രോഹിത് മടങ്ങിയെത്തിയാൽ, മിക്കവാറും അദ്ദേഹം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ശുഭ്മാൻ ഗിൽ അല്ലെങ്കിൽ യശസ്വി ജയ്‌സ്വാളിൽ ഒരാളായിരിക്കും രോഹിത്തിന്റെ ഓപ്പണിംഗ് പങ്കാളി.നീണ്ട ഇടവേളയ്ക്ക് ശേഷം സഞ്ജു സാംസണെ ടി20 ടീമിലേക്ക് തിരിച്ചുവിളിച്ചേക്കും.

പരമ്പരയിൽ കെഎൽ രാഹുലിന് വിശ്രമം നൽകാനാണ് സാധ്യത. സ്ഥിരം സ്റ്റാർട്ടർ ഇഷാൻ കിഷനെ കൂടാതെ ജിതേഷ് ശർമ്മ ആയിരിക്കും പരമ്പരയിലെ ഇന്ത്യൻ ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ.മധ്യനിരയിൽ വിക്കറ്റ് കീപ്പർമാർക്ക് പുറമെ തിലക് വർമ, റിങ്കു സിംഗ് തുടങ്ങിയ താരങ്ങൾ ഉണ്ടാവും.ബൗളിംഗ് ഡിപ്പാർട്ട്‌മെന്റിനെക്കുറിച്ച് സംസാരിക്കണമെങ്കിൽ, IND vs AFG T20I പരമ്പരയിൽ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം നൽകാനാണ് സാധ്യത.

ഇരുവരും ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് സീമർമാരാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാൽ, ഇവരുടെ അഭാവത്തിൽ അർഷ്ദീപ് സിംഗ്, പ്രസീദ് കൃഷ്ണ, അവേഷ് ഖാൻ, മുകേഷ് കുമാർ എന്നിവർക്ക് അവസരം ലഭിക്കും.വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, രവി ബിഷ്‌നോയ് എന്നിവരെ സ്പിന്നർമാരുടെ വിഭാഗത്തിൽ തിരഞ്ഞെടുത്തേക്കും.

Rate this post