സുവർണ്ണാവസരം പാഴാക്കി സഞ്ജു സാംസൺ, അഫ്ഗാനിസ്ഥാനെതിരെയുള്ള ടി 20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കും |Sanju Samson

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നു മത്സരങ്ങളുടെ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്.ഇന്ത്യൻ ടീമിലെ സെലക്ഷൻ ശക്തമാക്കാനുള്ള മികച്ച അവസരം മലയാളി താരം സഞ്ജു സാംസൺ പാഴാക്കിയിരിക്കുകയാണ്.

ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്കോർ ആക്കി മാറ്റുന്നതിൽ കേരള ക്യാപ്റ്റൻ പരാജയപെട്ടു.വല കൈ ബാറ്ററിന് 35 റൺസ് മാത്രമേ നേടാനായുള്ളൂ.ഒരു മിന്നുന്ന സിക്‌സറോടെയാണ് സാംസൺ തന്റെ ബാറ്റിംഗ് ആരംഭിച്ചത്. 5 ബൗണ്ടറികളോടെ 35 റൺസ് നേടിയെങ്കിലും നിർഭാഗ്യവശാൽ ഫിഫ്റ്റി രേഖപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു.യാഷ് ദയാലാണ് സഞ്ജുവിന്റെ വിക്കറ്റെടുത്തത്. വരാനിരിക്കുന്ന IND vs AFG പരമ്പരയ്ക്കുള്ള ഇന്ത്യൻ ഉടൻ തന്നെ പ്രഖ്യാപിക്കാനിരിക്കെ സെലെക്ടർമാരുടെ ശ്രദ്ധയാകര്ഷിക്കാനുള്ള മികച്ച അവസരമാണ് സഞ്ജുവിന് നഷ്ടമായത്.

പരുക്ക് കാരണം ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് തുടങ്ങിയ ചില പ്രധാന കളിക്കാർ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത് എന്നത് കൊണ്ട് സഞ്ജു ടീമിലെത്താനുള്ള സാധ്യത വളരെ കൂടുതലാണ്.പരമ്പരയ്ക്ക് മുന്നോടിയായി റുതുരാജ് ഗെയ്ക്വാദിനും പരിക്കേറ്റിട്ടുണ്ട്.ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് ഓസ്‌ട്രേലിയയ്‌ക്കെതിരായ 5 മത്സര ടി20 ഐ പരമ്പരയിലും ടീമിൽ എടുത്തില്ല.

എന്നാൽ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള 3 മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ തിരിച്ചെത്തിയ സഞ്ജു അവസാന ഗെയിമിൽ തകർപ്പൻ സെഞ്ചുറി നേടി ഫോമിലേക്ക് തിരിച്ചെത്തി.ഇന്ത്യയെ സംബന്ധിച്ചിടത്തോളം T20 ലോകകപ്പിന് കളിക്കുന്ന അവസാന ടി 20 പരമ്പരയാണ് അഫ്ഗാനെതിരെയുള്ളത്.

Rate this post